അഹമ്മദാബാദ്: ഇംഗ്ലണ്ടിന് എതിരായ ആദ്യ ടി20യില്‍ ഇന്ത്യ തോല്‍വിയിലേക്ക് വീണെങ്കിലും റിഷഭ് പന്ത് കയ്യടി നേടുകയാണ്. ജോഫ്ര ആര്‍ച്ചറുടെ ഡെലിവറിയില്‍ പന്ത് കളിച്ച റിവേഴ്‌സ് സ്വീപ്പ് ക്രിക്കറ്റ് താരങ്ങളേയും ആരാധകരേയും ഒരേപോലെ ഞെട്ടിക്കുന്നു.
ടെസ്റ്റില്‍ ജെയിംസ് ആന്‍ഡേഴ്‌സന് എതിരേയും പന്ത് സമാനമായ റിവേഴ്‌സ് സ്വീപ്പ് കളിച്ചിരുന്നു. കൈകളുടെ പൊസിഷന്‍ മാറ്റി സ്റ്റംപിന് മുന്‍പില്‍ നിന്ന് മാറിയ പന്ത് മണിക്കൂറില്‍ 140 കിമീ വേഗതയില്‍ എത്തുന്ന ആര്‍ച്ചറുടെ ഡെലിവറി ബൗണ്ടറി ലൈനിന് മുകളിലൂടെ പറത്തി.
അവിടെ 21 റണ്‍സ് എടുത്ത് പന്ത് മടങ്ങിയെങ്കിലും ആ റിവേഴ്‌സ് സ്വീപ്പ് ചര്‍ച്ചയായി. റിവേഴ്‌സ് സ്വീപ്പോ, ഷോട്ടോ? എനിക്കറിയില്ല. ഒരു ഫാസ്റ്റ് ബൗളര്‍ക്കെതിരെ അങ്ങനെ കളിച്ച നിന്നെ നമിക്കുന്നു എന്നാണ് യുവി ട്വിറ്ററില്‍ കുറിച്ചത്.
Holy smokes!
Pant has just played the greatest shot that’s ever been played in cricket.
Reverse sweeping/lifting Archer with a brand new white ball at 90mph for 6.
Kevin Pietersen
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates