ഫയല്‍ ചിത്രം 
Sports

ബാഴ്‌സയെന്നാല്‍ മെസിയാണ്, പിഎസ്ജി കുപ്പായത്തില്‍ കാണുന്നത് വേദനിപ്പിക്കുന്നു: ഇനിയെസ്റ്റ

ബാഴ്‌സലോണ എന്നാല്‍ മെസിയാണ്. മെസിയെ പോലൊരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല

സമകാലിക മലയാളം ഡെസ്ക്

ബാഴ്‌സയുടേതല്ലാത്ത ജേഴ്‌സിയില്‍ മെസി കളിക്കുന്നത് കാണുന്നത് വേദനിപ്പിക്കുന്നതായി ബാഴ്‌സ മുന്‍താരം ഇനിയെസ്റ്റ. മെസിയായിരുന്നു എല്ലാം എന്നാണ് ബാഴ്‌സയുടെ മുന്‍ മധ്യനിര താരം ചൂണ്ടിക്കാണിക്കുന്നത്. 

ബാഴ്‌സലോണ എന്നാല്‍ മെസിയാണ്. മെസിയെ പോലൊരു കളിക്കാരനെ ഞാന്‍ കണ്ടിട്ടില്ല. ഇനി അതുപോലൊരു കളിക്കാരനെ കാണാനാവുമെന്നും എനിക്ക് തോന്നുന്നില്ല. ബാഴ്‌സ ഏറ്റവും മികച്ച ടീമുകളില്‍ ഒന്നായി തുടരും.എന്താണ് ഉള്ളില്‍ സംഭവിച്ചത് എന്ന് എനിക്കറിയില്ല. എങ്ങനെ കാര്യങ്ങള്‍ ഇങ്ങനെ ആയെന്നും. എന്നാല്‍ ഈ ട്രാന്‍സ്ഫറില്‍ നിന്ന് ക്ലബിന് തിരിച്ചു കയറി വരേണ്ടതുണ്ട്, ഇനിയെസ്റ്റ പറഞ്ഞു. 

9 തവണയാണ് ഇനിയെസ്റ്റ ബാഴ്‌സയ്‌ക്കൊപ്പം നിന്ന് ലാ ലീഗ കിരീടത്തില്‍ മുത്തമിട്ടത്. ഈ ഒന്‍പതിലും മെസിയും ഭാഗമായിരുന്നു. യൂറോപ്യന്‍ ഫുട്‌ബോളിന്റെ ചരിത്രത്തില്‍ ഇനിയെസ്റ്റ-മെസി സഖ്യം തീര്‍ത്ത ജയങ്ങളുടെ കണക്ക് പറയാതെ അവസാനിക്കുന്നില്ല. 

രണ്ട് വര്‍ഷത്തെ കരാറാണ് മെസി പിഎസ്ജിയുമായി ഒപ്പിട്ടിരിക്കുന്നത്. ജൂണ്‍ 30ന് ബാഴ്‌സയുമായുള്ള മെസിയുടെ കരാര്‍ അവസാനിച്ചിരുന്നു. 50 ശതമാനം പ്രതിഫലം വെട്ടിക്കുറച്ച് ക്ലബില്‍ തുടരാന്‍ മെസി സന്നദ്ധത അറിയിച്ചെങ്കിലും ലാ ലീഗയിലെ സാമ്പത്തിക സങ്കീര്‍ണതകളെ തുടര്‍ന്ന് മെസിക്ക് നൗകാമ്പ് വിടേണ്ടതായി വന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ശത്രു പൈലറ്റിനെ' കണ്ടെത്താന്‍ പൊതുജനങ്ങളോട് ആഹ്വാനം ചെയ്ത് ഇറാന്‍, തെരച്ചില്‍ ശക്തമാക്കി യുഎസ്

ഡാര്‍ക്ക്‌നെസ് ഗ്ലോ ടെക്‌നോളജി, എഐ ഫീച്ചറുകള്‍, 7,000 mAh ബാറ്ററി; അറിയാം വിവോയുടെ പുതിയ ഫോണിന്റെ സവിശേഷതകള്‍

'നല്ല തിരക്കിലാണ്, എങ്കിലും എനിക്ക് എല്ലാ കാര്യങ്ങളും പിഷാരടി ചേട്ടൻ ചെയ്ത് തന്നു'; ശസ്ത്രക്രിയക്കായി അഡ്മിറ്റായെന്ന് നടൻ

പേപ്പർ കപ്പിൽ ചൂടുള്ള ചായ? ഒളിഞ്ഞിരിക്കുന്ന അപകടത്തെ കാണാതെ പോകരുത്

കഴുത്തിന് ചുറ്റുമുള്ള കറുപ്പ് നിറം മാറ്റാം

SCROLL FOR NEXT