ഫോട്ടോ: ട്വിറ്റർ 
Sports

നമീബിയക്കെതിരെ ബാറ്റിങ് തെരഞ്ഞെടുത്ത് അഫ്ഗാന്‍, മുജീബിനെ ഒഴിവാക്കി 

സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനെ ഒഴിവാക്കിയാണ് അഫ്ഗാന്‍ എത്തുന്നത്. മുജീബിന് പകരം ഹമിദ് ഹസന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

അബുദാബി: ട്വന്റി20 ലോകകപ്പില്‍ നമീബിയക്കെതിരെ അഫ്ഗാനിസ്ഥാന് ടോസ്. ടോസ് നേടിയ അഫ്ഗാനിസ്ഥാന്‍ ബാറ്റിങ് തെരഞ്ഞെടുത്തു. 

സ്പിന്നര്‍ മുജീബ് ഉര്‍ റഹ്മാനെ ഒഴിവാക്കിയാണ് അഫ്ഗാന്‍ എത്തുന്നത്. മുജീബിന് പകരം ഹമിദ് ഹസന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. സ്‌കോട്ട്‌ലാന്‍ഡിന് എതിരെ ജയിച്ച അതേ സംഘത്തിനെയാണ് നമീബിയ അഫ്ഗാനിസ്ഥാന് എതിരേയും ഇറക്കുന്നത്. 

സ്‌കോട്ട്‌ലാന്‍ഡിനെതിരായ മികവ് തുടരാന്‍ നമീബിയ

സ്‌കോട്ട്‌ലാന്‍ഡിനെ നാല് വിക്കറ്റിനാണ് നമീബിയ തോല്‍പ്പിച്ചത്. മൂന്ന് വിക്കറ്റ് വീഴ്ത്തിയ റൂബമായിരുന്നു നമീബിയയെ സൂപ്പര്‍ 12ലെ ആദ്യ ജയത്തിലേക്ക് എത്തിച്ചത്. രണ്ടാം ഗ്രൂപ്പിലെ കരുത്തരായ പാകിസ്ഥാനോട് തോറ്റാണ് അഫ്ഗാന്‍ എത്തുന്നത്. 20 ഓവറില്‍ പാകിസ്ഥാന് എഥിരെ 147 റണ്‍സ് ആണ് അഫ്ഗാന്‍ കണ്ടെത്തിയത്. പാകിസ്ഥാനെ സമ്മര്‍ദത്തിലാക്കാന്‍ അവസാന ഘട്ടത്തില്‍ അഫ്ഗാന് കഴിഞ്ഞെങ്കിലും സിക്‌സ് മഴയുടെ ആസിഫ് എത്തിയതോടെ ഒരോവര്‍ ബാക്കി നില്‍ക്കെ പാകിസ്ഥാന്‍ ജയം പിടിച്ചു. 

അസ്ഗര്‍ അഫ്ഗാന്റെ അവസാന മത്സരം

അസ്ഗര്‍ അഫ്ഗാന്റെ അഫ്ഗാനിസ്ഥാന് വേണ്ടിയുള്ള അവസാന മത്സരമാണ് ഇത്. കഴിഞ്ഞ 16 വര്‍ഷമായി അഫ്ഗാന്‍ ക്രിക്കറ്റിന് വിലയേറിയ സംഭാവനകള്‍ നല്‍കിയ താരമാണ് അസ്ഗര്‍ എന്ന് ക്യാപ്റ്റന്‍ മുഹമ്മദ് നബി പറഞ്ഞു. ജയത്തോടെ അസ്ഗറിന് യാത്രയയപ്പ് നല്‍കാനാവും അഫ്ഗാന്‍ താരങ്ങളുടെ ശ്രമം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

'സഞ്ജു കഴിഞ്ഞേ വൈഭവ് ഉള്ളു, സോഷ്യൽ മീഡിയ അല്ല ടീമിനെ തീരുമാനിക്കുന്നത്'

15 ലക്ഷം രൂപ നിക്ഷേപിച്ചാല്‍ മാസ വരുമാനമായി എത്ര കിട്ടും?; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

അതിശക്ത മഴ മുന്നറിയിപ്പ്; 5 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

ഹര്‍ദീപ് സിങ് പുരിയെ ഒഴിവാക്കി, 8 രാജ്യസഭാ സ്ഥാനാര്‍ഥികളെ പ്രഖ്യാപിച്ച് ബിജെപി; കേന്ദ്ര മന്ത്രിസഭ പുനഃസംഘടനയിലേക്ക്?