ഫവാദ് അഹമ്മദ്, കുഞ്ഞ്/ എക്സ് 
Sports

'നിന്നെ ഒരുപാട് മിസ് ചെയ്യും, എന്റെ കുഞ്ഞ് മാലാഖയെ വീണ്ടും കണ്ടുമുട്ടുന്നത് വരെ...'; മകന്റെ മരണവാര്‍ത്ത അറിയിച്ച് ഓസീസ് താരം

'അവന്‍ ഒരു മികച്ച സ്ഥലത്തായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു'

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: നാലുമാസം പ്രായമുള്ള തന്റെ ആണ്‍കുഞ്ഞ് മരിച്ചതായി ഓസ്‌ട്രേലിയന്‍ ക്രിക്കറ്റ് താരം ഫവാദ് അഹമ്മദ്. സമൂഹമാധ്യമമായ എക്‌സ് പേജിലൂടെയാണ് താരം കുട്ടിയുടെ മരണവാര്‍ത്ത അറിയിച്ചത്. ആരോഗ്യപ്രശ്‌നങ്ങളെത്തുടര്‍ന്ന് കുഞ്ഞ് മെല്‍ബണിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. 

'എന്റെ കുഞ്ഞ് മാലാഖയെ വീണ്ടും കണ്ടുമുട്ടുന്നത് വരെ... എന്റെ കുഞ്ഞിന്റെ വേദനാജനകമായ പോരാട്ടം അവസാനിച്ചു. നിര്‍ഭാഗ്യവശാല്‍ എന്റെ കുഞ്ഞിനെ നഷ്ടമായി. അവന്‍ ഒരു മികച്ച സ്ഥലത്തായിരിക്കുമെന്ന് ഞാന്‍ വിശ്വസിക്കുന്നു. '

'നിന്നെ ഞങ്ങള്‍ ഒരുപാട് മിസ് ചെയ്യും. ഇത്തരം വേദനയിലൂടെ ആരും കടന്നുപോകരുതെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, എല്ലാവരുടേയും പ്രാര്‍ത്ഥന വേണം'. ഫവാദ് എക്‌സില്‍ കുറിച്ചു. ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവെയുള്ള കുഞ്ഞിന്റെ ചിത്രങ്ങളും ഫവാദ് പങ്കുവച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോഴിക്കോട് മലയോര മേഖലയില്‍ പെരുമഴ; മണ്ണിടിച്ചില്‍; താമരശേരി ചുരത്തില്‍ ഗതാഗത നിയന്ത്രണം

kerala PSC: വാട്ടർ അതോറിറ്റിയിൽ സബ് എഞ്ചിനീയർ ആകാം, ഡിപ്ലോമ മതി!

ഒരു കോടിയുടെ ഭാഗ്യശാലി ആര്?; കാരുണ്യ ലോട്ടറി ഫലം പ്രഖ്യാപിച്ചു|Karunya KR 763 lottery result

വീട്ടിലുണ്ടാക്കുന്ന ഭക്ഷണം എപ്പോഴും ആരോ​ഗ്യകരമാണോ? അടുക്കളയിൽ ഈ അബദ്ധങ്ങൾ ഒഴിവാക്കുക

'മോഹന്‍ലാലിന്റെ മകനായി രഞ്ജി പണിക്കര്‍?', കഷ്ടം തന്നെയെന്ന് പോസ്റ്റ്; മറുപടി നല്‍കി ആരാധകര്‍