ദുബായ്: രാജസ്ഥാൻറെ റോയൽസ് ക്യാപ്റ്റൻ സഞ്ജു സാംസണിനോട് യുഎഇയിൽ തുടരാൻ നിർദേശിച്ച് ബിസിസിഐ. ഇന്ത്യയുടെ ട്വന്റി20 ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തുന്നതിന് വേണ്ടിയാവാം ഇതെന്നാണ് വിലയിരുത്തപ്പെടുന്നത്.
ഇനിയൊരു അറിയിപ്പ് ലഭിക്കുന്നതുവരെ യുഎഇയിൽ തുടരാനാണ് സഞ്ജുവിന് ലഭിച്ചിരിക്കുന്ന നിർദേശമെന്നാണ് റിപ്പോർട്ട്. ഐപിഎൽ രണ്ടാം പാദത്തിൽ മികച്ച ബാറ്റിങ് പുറത്തെടുക്കാൻ സഞ്ജുവിന് കഴിഞ്ഞിരുന്നു. രാജസ്ഥാൻറെ പ്ലേ ഓഫ് കാണാതെ പുറത്തായെങ്കിലും സഞ്ജുവിൻറെ ബാറ്റിങ് ശ്രദ്ധ നേടിയിരുന്നു.
യുഎഇയിൽ ഏഴ് മത്സരങ്ങളിൽ നിന്നായി 207 റൺസാണ് സഞ്ജു നേടിയത്. നിലവിൽ ഇന്ത്യയുടെ ലോകകപ്പ് ടീമിൽ ഉൾപ്പെടുത്തിയിരിക്കുന്ന രാഹുൽ ചഹാർ, ഹാർദിക് പാണ്ഡ്യ എന്നിവർക്ക് യുഎഇയിൽ മികച്ച പ്രകടനം പുറത്തെടുക്കാൻ സാധിച്ചില്ല. ടീമിലുള്ള താരങ്ങളുടെ ഫോമില്ലായ്മ കണക്കിലെടുത്ത് സഞ്ജുവിനെ ടീമിലേക്ക് ബിസിസിഐ പരിഗണിച്ചേക്കുമെന്നാണ് കരുതുന്നത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates