ഫോട്ടോ: ട്വിറ്റർ 
Sports

രോഹിത്തിന്റെ സിക്‌സില്‍ ക്യാച്ചിന് ശ്രമം; ആരാധകന്റെ മൂക്കിന്റെ പാലം തകര്‍ന്നു

ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം ഒരു സിക്‌സ് ആണ് രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് വന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ബെംഗളൂരു: ശ്രീലങ്കയ്ക്ക് എതിരായ പിങ്ക് ബോള്‍ ടെസ്റ്റിന്റെ ആദ്യ ദിനം ഒരു സിക്‌സ് ആണ് രോഹിത് ശര്‍മയുടെ ബാറ്റില്‍ നിന്ന് വന്നത്. ഒരിക്കല്‍ കൂടി രോഹിത്തിന്റെ പുള്‍ ഷോട്ട് കണ്ട് എല്ലാവരും ത്രില്ലടിച്ചു. എന്നാല്‍ ഒരു ആരാധകന് ആ പുള്‍ ഷോട്ട് സമ്മാനിച്ചത് വേദന...

ഗ്യാലറിയില്‍ നിന്ന് പന്ത് പിടിക്കാനുള്ള ശ്രമത്തിന് ഇടയിലാണ് ഗൗരവ് വികാസ് എന്ന ആരാധകന് പരിക്കേറ്റത്. ഗൗരവിന്റെ മൂക്കിന്റെ പാലം തകര്‍ന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. ആശുപത്രിയില്‍ ചികിത്സ തേടിയ ഗൗരവിന് ഡോക്ടര്‍മാര്‍ ഒരാഴ്ചത്തെ വിശ്രമം നിര്‍ദേശിച്ചിട്ടുണ്ട്. 

25 പന്തില്‍ നിന്ന് 15 റണ്‍സുമായി രോഹിത് ശര്‍മ മടങ്ങി

വിശ്വാ ഫെര്‍ണാണ്ടോയുടെ ഡെലിവറിയിലായിരുന്നു രോഹിത്തിന്റെ സിക്‌സ് വന്നത്. എന്നാല്‍ ഇന്ത്യന്‍ ക്യാപ്റ്റന്റെ ബാറ്റിങ് കരുത്ത് അധികം ആസ്വദിക്കാന്‍ ആരാധകര്‍ക്ക് ഭാഗ്യമുണ്ടായില്ല. 25 പന്തില്‍ നിന്ന് 15 റണ്‍സുമായി രോഹിത് ശര്‍മ മടങ്ങി. ലസിത് എംബുല്‍ഡെനിയയുടെ പന്തില്‍ ഔട്ട്‌സൈഡ് എഡ്ജ് ആയി ധനഞ്ജയ സില്‍വയ്ക്ക് ക്യാച്ച് നല്‍കിയാണ് രോഹിത് മടങ്ങിയത്. 

ആദ്യ ദിനം കളി നിര്‍ത്തുമ്പോള്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 86 റണ്‍സ് എന്ന നിലയിലാണ് ശ്രീലങ്ക. രണ്ടാം ദിനം ആദ്യ സെഷനില്‍ തന്നെ ശ്രീലങ്കയുടെ കഥ കഴിക്കാനാവും ഇന്ത്യന്‍ ബൗളര്‍മാര്‍ ലക്ഷ്യമിടുക. ഇന്ത്യക്കിപ്പോള്‍ 166 റണ്‍സിന്റെ ലീഡാണ് ഉള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT