ബംഗബന്ധു ടൂര്‍ണമെന്റില്‍ മുഷ്ഫിഖര്‍ റഹീമും നൗസും/ ഫോട്ടോ: ട്വിറ്റര്‍ വീഡിയോ സ്‌ക്രീന്‍ഷോട്ട്‌ 
Sports

ക്യാച്ച് തടസപ്പെടുത്തി, സഹതാരത്തെ തല്ലാനോങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം

ബെക്‌സിംകോ ധാക്ക-ബാരിഷാള്‍ പോരിനിടയിലാണ് ബെക്‌സിംകോ നായകന്റെ സമനില തെറ്റിയത്

സമകാലിക മലയാളം ഡെസ്ക്

ധാക്ക: ക്യാച്ച് എടുക്കാന്‍ ഒപ്പമെത്തിയ സഹതാരത്തെ തല്ലാനോങ്ങി ബംഗ്ലാദേശ് വിക്കറ്റ് കീപ്പര്‍ മുഷ്ഫിഖര്‍ റഹീം. ബംഗ്ലാദേശ് ബംഗബന്ധു ടി20 ടൂര്‍ണമെന്റിലാണ് സംഭവം.

ബെക്‌സിംകോ ധാക്ക-ബാരിഷാള്‍ പോരിനിടയിലാണ് ബെക്‌സിംകോ നായകന്റെ സമനില തെറ്റിയത്. ബരിഷാള്‍ ഇന്നിങ്‌സിലെ പതിനേഴാം ഓവറിലെ അവസാന പന്തില്‍ അഫിഫ് ഹുസെയ്‌നിന്റെ ചീക്കി ഷോട്ട് പിഴച്ചു. ഉയര്‍ന്നു പൊങ്ങിയ പന്ത് കൈക്കലാക്കാന്‍ മുഷ്ഫിഖര്‍ റഹീമും, സഹതാരം നൗസും ഓടിയടുത്തു.

വലിയ കൂട്ടിയിടിയിലേക്ക് എത്തുന്നതിന് മുന്‍പ് മുഷ്ഫിഖര്‍ ക്യാച്ച് കൈക്കലാക്കി. ക്യാച്ചെടുത്തതിന് പിന്നാലെ ദേഷ്യത്തില്‍ നൗസിനെ തല്ലാന്‍ ഓങ്ങുകയായിരുന്നു മുഷ്ഫിഖര്‍. സഹതാരങ്ങള്‍ എത്തി സമാധാനിപ്പിച്ചെങ്കിലും മുഷ്ഫിഖര്‍ ദേഷ്യത്തോടെ നൗസിനോട് സംസാരിക്കുന്നത് തുടര്‍ന്നു. കളിയില്‍ ധാക്ക 9 റണ്‍സിന്റെ ജയം പിടിച്ചു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

Today's Rashi Phalam March 19 2026: സന്തോഷകരമായ നിമിഷങ്ങൾ,സാമ്പത്തിക നില മെച്ചപ്പെടും

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

SCROLL FOR NEXT