ഫോട്ടോ: ട്വിറ്റർ 
Sports

ആഘോഷം അതിരുവിട്ടു, സ്‌റ്റേഡിയത്തില്‍ നിന്ന് നൂറോളം ഓസ്‌ട്രേലിയന്‍ ആരാധകരെ പുറത്താക്കി

മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വിക്ടോറിയ പൊലീസ് ഇവരെ സ്റ്റേഡിയത്തില്‍ നിന്ന് നീക്കിയത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ബോക്‌സിങ് ഡേ ടെസ്റ്റിലും ജയം പിടിച്ച് ഓസ്‌ട്രേലിയ ആഷസ് പരമ്പര നിലനിര്‍ത്തി. മൂന്നാം ദിനം ആദ്യ സെഷനില്‍ തന്നെ സന്ദര്‍ശകരെ 68 റണ്‍സിന് ഓള്‍ഔട്ടാക്കിയാണ് ഓസ്‌ട്രേലിയ ജയം ആഘോഷിച്ചത്. 

എന്നാല്‍ രണ്ടാം ദിനം തന്നെ ഓസ്‌ട്രേലിയന്‍ ആരാധകര്‍ ആഘോഷം തുടങ്ങിയിരുന്നു. ഇതേ തുടര്‍ന്ന് നൂറോളം പേരെ ഗ്യാലറിയില്‍ നിന്ന് നീക്കേണ്ടി വന്നതായാണ് ഡെയ്‌ലി മെയില്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. മദ്യപിച്ച് പ്രശ്‌നങ്ങള്‍ സൃഷ്ടിച്ചതിനെ തുടര്‍ന്നാണ് വിക്ടോറിയ പൊലീസ് ഇവരെ സ്റ്റേഡിയത്തില്‍ നിന്ന് നീക്കിയത്. 

ആരുടേയും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ലെന്നാണ് റിപ്പോര്‍ട്ട്. ഷൂസില്‍ ഒഴിച്ച് ബിയര്‍ നുണഞ്ഞ് ഉള്‍പ്പെടെയുള്ള ആഘോഷങ്ങളാണ് ഗ്യാലറിയില്‍ കണ്ടത്. ടി20 ലോക കിരീടം നേടിയതിന് പിന്നാലെ ഓസ്‌ട്രേലിയന്‍ ഡ്രസ്സിങ് റൂമിലും സമാനമായ ആഘോഷം കണ്ടിരുന്നു. 

ഇന്നിങ്‌സിനും 14 റണ്‍സിനുമാണ് ഓസ്‌ട്രേലിയയുടെ ജയം. ആദ്യ രണ്ട് ടെസ്റ്റും ഓസ്‌ട്രേലിയ സ്വന്തമാക്കിയിരുന്നു. ബോക്‌സിങ് ഡേ ടെസ്റ്റില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിന് ഇറങ്ങിയ ഇംഗ്ലണ്ട് 185 റണ്‍സിന് ഓള്‍ഔട്ടായിരുന്നു. രണ്ടാം ഇന്നിങ്‌സില്‍ 267 റണ്‍സ് ആണ് ഓസ്‌ട്രേലിയ കണ്ടെത്തിയത്. എന്നാല്‍ ഇംഗ്ലണ്ടിന്റെ രണ്ടാം ഇന്നിങ്‌സ് 68 റണ്‍സില്‍ അവസാനിച്ചു. ഏഴ് റണ്‍സ് മാത്രം വഴങ്ങി ആറ് വിക്കറ്റ് വീഴ്ത്തിയ അരങ്ങേറ്റക്കാരനാണ് ഓസീസിന്റെ ഹീറോ.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT