വിരാട് കോഹ്‌ലി/ഫോട്ടോ: എപി 
Sports

'അഡ്‌ലെയ്ഡിലെ തകര്‍ച്ച മുറിവല്ല, ഒരനുഭവം മാത്രം'; ആവര്‍ത്തിക്കില്ലെന്ന് ഉറപ്പിച്ച് കോഹ്‌ലി

50 റണ്‍സിന് ഇനിയും ഓള്‍ഔട്ട് ആവുമോ എന്ന് ഇംഗ്ലണ്ടിനോട് ചോദിച്ചാലും ഇല്ല എന്നായിരിക്കും മറുപടി

സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: അഡ്‌ലെയ്ഡിലെ തകര്‍ച്ച മുറിപ്പാടല്ലെന്ന് ഇന്ത്യന്‍ നായകന്‍ വിരാട് കോഹ് ലി. അതൊരു അനുഭവം എന്ന നിലയിലാണ് കാണുന്നത് എന്നും കോഹ് ലി പറഞ്ഞു. പിങ്ക് ബോള്‍ ടെസ്റ്റിന് മുന്‍പായുള്ള പ്രസ് കോണ്‍ഫറന്‍സില്‍ കോഹ്‌ലി പറഞ്ഞു. 

50 റണ്‍സിന് ഇനിയും ഓള്‍ഔട്ട് ആവുമോ എന്ന് ഇംഗ്ലണ്ടിനോട് ചോദിച്ചാലും ഇല്ല എന്നായിരിക്കും മറുപടി. കാരണം ചില പ്രത്യേക ദിവസങ്ങളിലാണ് അങ്ങനെ സംഭവിക്കുന്നത്. ആ ദിവസങ്ങളില്‍ നമ്മള്‍ എന്ത് ചെയ്താലും ശരിയായി വരില്ല. അഡ്‌ലെയ്ഡില്‍ നമുക്ക് സംഭവിച്ചത് അതാണ്, കോഹ് ലി പറഞ്ഞു. 

ചാമ്പ്യന്‍സ് ട്രോഫി ഫൈനല്‍ പ്രവേശനം എന്നത് മനസില്‍ വെച്ചല്ല കളിക്കുന്നത് എന്നും കോഹ് ലി പറഞ്ഞു. ക്വാളിഫിക്കേഷന്‍, മാനദണ്ഡം എന്നിവയ്ക്ക് വേണ്ടിയല്ല കളിക്കുന്നത്. ഇപ്പോള്‍ കളിക്ക് വേണ്ടി ഒരുങ്ങുക എന്നത് മാത്രമാണ് മുന്‍പിലുള്ളത്. ഇന്ത്യക്ക് വേണ്ടി ടെസ്റ്റ് ജയിക്കുക, അടുത്തതിലേക്ക് നീങ്ങുക എന്നത് മാത്രമാണ് മുന്‍പിലുള്ളത് എന്നും കോഹ് ലി പറഞ്ഞു. 

ഏത് പിച്ചിലാണ് എങ്കിലും പിങ്ക് ബോളില്‍ കളിക്കുക പ്രയാസമാണ്. ലൈറ്റുകള്‍ തെളിയുന്ന സമയം ഇന്നിങ്‌സ് ആരംഭിക്കുകയാണ് എങ്കില്‍ ആ ഒന്നര മണിക്കൂര്‍ വളരെ അധികം വെല്ലുവിളി നിറഞ്ഞതാണ്. സ്പിന്‍ ലഭിക്കുമെന്ന് ഉറപ്പാണ്. എന്നാല്‍ ന്യൂബോളിനേയും ഫാസ്റ്റ് ബൗളര്‍മാരേയും അവഗണിക്കാനാവില്ലെന്നും ഇന്ത്യന്‍ നായകന്‍ ചൂണ്ടിക്കാണിച്ചു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കണ്ണൂര്‍ പയ്യാമ്പലത്ത് മൂന്ന് മെഡിക്കല്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചു

ദിവസവും ഓട്സ് കഴിക്കാമോ?

പത്തു വര്‍ഷം കൊണ്ട് ഒരു കോടി സമ്പാദിക്കാം?; മികച്ച മാര്‍ഗം സ്റ്റെപ്പ്- അപ്പ് എസ്‌ഐപി, വിശദാംശങ്ങള്‍

ഗുരുവായൂര്‍ ക്ഷേത്രം ഏകാദശി നിറവിലേക്ക്, തങ്കത്തിടമ്പ് തൊഴുത് ആയിരങ്ങള്‍; സുകൃത ഹോമ പ്രസാദ വിതരണം നവംബര്‍ എട്ടിന്

സഞ്ജു സാംസണ്‍ ഇല്ല, ടീമില്‍ മൂന്ന് മാറ്റം; ടോസ് നേടിയ ഇന്ത്യ ഓസ്‌ട്രേലിയയെ ബാറ്റിങ്ങിന് അയച്ചു

SCROLL FOR NEXT