ഹൈദരാബാദിനെതിരെ ട്രെന്റ് ബോള്‍ട്ടിന്റെ ഫീല്‍ഡിങ്/വീഡിയോ ദൃശ്യം 
Sports

നിലതെറ്റിയ ട്രെന്റ് ബോള്‍ട്ടിന്റെ വീഴ്ച; ചിരിയടക്കാനാവാതെ ജിമ്മി നീഷാം

ബോള്‍ട്ടിന്റെ വീഴ്ച്ചയില്‍ ചിരിച്ച് മറിഞ്ഞാണ് ന്യൂസിലാന്‍ഡ് ടീമിലെ സഹതാരം നീഷാം എത്തുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: സണ്‍റൈസേഴ്‌സ് ഹൈദരാബാദിന്റെ ഇന്നിങ്‌സില്‍ വാര്‍ണറുടെ ബൗണ്ടറി തടയാന്‍ ശ്രമിക്കവെയുള്ള ബോള്‍ട്ടിന്റെ വീഴ്ചയാണ് ആരാധകരില്‍ കൗതുകം നിറച്ചത്. ബോള്‍ട്ടിന്റെ വീഴ്ച്ചയില്‍ ചിരിച്ച് മറിഞ്ഞാണ് ന്യൂസിലാന്‍ഡ് ടീമിലെ സഹതാരം നീഷാം എത്തുന്നത്. 

ബോള്‍ട്ടിന്റെ വീഴ്ചയിലെ എല്ലാവരുടേയും പക്കലുള്ള ജിഫുകള്‍ തനിക്ക് അയച്ച് തരൂ എന്നാണ് നീഷാം ട്വിറ്ററില്‍ കുറിച്ചത്. ബോള്‍ട്ടിന്റെ വീഴ്ച ആരാധകരും ഏറ്റെടുത്തിരുന്നു. ഹൈദരാബാദ് ഇന്നിങ്‌സിന്റെ അഞ്ചാം ഓവറില്‍ ക്രുനാല്‍ പാണ്ഡ്യക്കെതിരെ കവറിലൂടെ വാര്‍ണര്‍ ബൗണ്ടറി നേടുന്നത് തടയാനായിരുന്നു ബോള്‍ട്ടിന്റെ ശ്രമം. 

ഓടി പകുതി എത്തിയപ്പോള്‍ ബോള്‍ട്ടിന് ബാലന്‍സ് നഷ്ടപ്പെട്ടു. ബാലന്‍സ് പിടിക്കാന്‍ ബോള്‍ട്ട് ശ്രമിച്ചെങ്കിലും ഗ്രൗണ്ടിലേക്ക് വീണു. മത്സര ഫലത്തിലേക്ക് വന്നപ്പോള്‍ ചെയ്‌സിങ്ങില്‍ വാര്‍ണറും ബെയര്‍സ്‌റ്റോയും ചേര്‍ന്ന് ഹൈദരാബാദിന് മികച്ച തുടക്കം നല്‍കിയെങ്കിലും ജയം പിടിക്കാനായില്ല.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേന്ദ്ര സര്‍ക്കാര്‍ ജീവനക്കാരെ വിശ്വസിക്കൂ'; തൃണമൂലിന് തിരിച്ചടി; ഹര്‍ജി സുപ്രീം കോടതി തള്ളി

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

യുദ്ധം തുടരുന്നത് ഭ്രാന്തന്മാരുടെ കയ്യില്‍ ആണവായുധങ്ങള്‍ ഇല്ലാതിരിക്കാന്‍: ട്രംപ്

ഷൂസ് എത്ര പഴയതായാലും പുത്തൻ പോലെ സൂക്ഷിക്കാം,ഈ ടിപ്സ് മതി‌

'ഉയ്യോ ഇത് എസ്തര്‍ അല്ലേ, മഞ്ജു വാര്യര്‍ ആണല്ലേ'; മറുപടി നല്‍കി യുവതാരം

SCROLL FOR NEXT