വിരാട് കോഹ് ലി, കെയ്ൻ വില്യംസൺ‌/ഫോട്ടോ: ബിസിസിഐ, ട്വിറ്റർ 
Sports

ആദ്യ ദിനം മഴയിൽ ഒലിച്ചേക്കും, സതാംപ്ടണിൽ ഇന്ന് കനത്ത മഴയെന്ന് യുകെ കാലാവസ്ഥാ വകുപ്പ്

യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ന് സതാംപ്ടണിൽ ഏറെ നേരം നീണ്ടു നിൽക്കുന്ന കനത്ത മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്

Author : സമകാലിക മലയാളം ഡെസ്ക്

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിന്റെ ആദ്യ ദിനം മഴയെടുത്തേക്കുമെന്ന സൂചന നൽകി കാലാവസ്ഥാ പ്രവചനങ്ങൾ. യുകെ കാലാവസ്ഥാ വകുപ്പിന്റെ പ്രവചനം അനുസരിച്ച് ഇന്ന് സതാംപ്ടണിൽ ഏറെ നേരം നീണ്ടു നിൽക്കുന്ന കനത്ത മഴ പെയ്തേക്കുമെന്നാണ് മുന്നറിയിപ്പ്.

ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനൽ നടക്കുന്ന അഞ്ച് ദിവസവും മഴ ഭീഷണി നിലനിൽക്കുന്നു എന്നതാണ് ആശങ്ക ഉയർത്തുന്നത്. റിസർവ് ഡേ അനുവദിച്ചിട്ടുണ്ടെങ്കിലും അഞ്ച് ദിവസം ഏറെ സമയം മത്സരം മഴയെ തുടർന്ന് നഷ്ടപ്പെടുന്നത് തിരിച്ചടിയാവും. സമനിലയിൽ പിരിഞ്ഞാൽ ഇരു ടീമുകളേയും വിജയികളായി പ്രഖ്യാപിക്കും. 

ഫൈനലിന്റെ തലേന്ന് ഇന്ത്യൻ സ്ക്വാഡിനെ പ്രഖ്യാപിച്ചിരുന്നു. രണ്ട് സ്പിന്നർമാരേയും മൂന്ന് പേസർ‌മാരേയും ഉൾക്കൊള്ളിച്ചാണ് ഇന്ത്യ ഇറങ്ങുന്നത്. ഇഷന്ത് ശർമയെ മാറ്റഇ മുഹമ്മദ് സിറാജ് പ്ലേയിങ് ഇലവനിലേക്ക് എത്തുമെന്ന് പ്രതീക്ഷിക്കപ്പെട്ടിരുന്നു. എന്നാൽ 100 മത്സരങ്ങൾ കളിച്ചതിന്റെ പരിചയസമ്പത്തും സതാംപ്ടണിലെ ഇൻട്രാ സ്ക്വാഡ് മത്സരത്തിൽ തിളങ്ങിയതും ഇഷാന്തിനെ തുണച്ചു. 

അശ്വിനൊപ്പം രവീന്ദ്ര ജഡേജയും പ്ലേയിങ് ഇലവനിലേക്ക് എത്തിയത് ഇന്ത്യൻ ബാറ്റിങ്ങിന്റെ ആഴവും വർധിപ്പിക്കുന്നു. ഹനുമാ വിഹാരിയു‍ടെ സാങ്കേതിക മികവ് ഉപയോ​ഗപ്പെടുത്തണം എന്ന അഭിപ്രായം ഉയർന്നിരുന്നു എങ്കിലും ടീം കോമ്പിനേഷൻ കണക്കിലെടുത്തപ്പോൾ വിഹാരിയെ മാറ്റിനിർത്തേണ്ടതായി വന്നു. 

ഫൈനലിൽ നേരിയ മുൻതൂക്കവുമായാണ് കിവീസ് ഇറങ്ങുന്നത്. രണ്ട് ടെസ്റ്റുകൾ ഇം​ഗ്ലണ്ടിനെതിരെ അവർ ഇവിടെ കളിക്കുകയും 1-0ന് പരമ്പര സ്വന്തമാക്കുകയും ചെയ്തു. ഇത് വില്യംസണിനും കൂട്ടർക്കും ആത്മവിശ്വാസം നൽകുന്നതാണ്. സതാംപ്ടണിൽ 5 ദിവസവും മഴ മുന്നറിയിപ്പുണ്ട്. മൂടിക്കെട്ടിയ കാലാവസ്ഥയാണെങ്കിൽ കിവീസ് പേസർമാർ ഇന്ത്യക്ക് മുകളിൽ വലിയ ഭീഷണി തീർത്തേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

500 രൂപ മോഷ്ടിച്ചെന്നാരോപിച്ച് മര്‍ദനം; ആറാംക്ലാസുകാരനെ തലകീഴായി കെട്ടിത്തൂക്കി, വാര്‍ഡനും പാചകക്കാരനും കസ്റ്റഡിയില്‍

PSC 2026: ജൂനിയര്‍ അസിസ്റ്റന്റ് തസ്തികയിൽ ജോലി; ബിരുദം യോഗ്യത,മികച്ച ശമ്പളം, അവസാന തീയതി ജൂൺ 6

വിന്റേജ് കോമ്പോയുടെ തിരിച്ചുവരവ്; കയ്യടി വാങ്ങാന്‍ ഉറച്ച് ഉര്‍വശിയും ജയറാമും; ചിരി പടര്‍ത്തി ടീസര്‍

'മുത്തേ...'; ശ്രദ്ധേയമായി 'സിൻ​ഗ'യിലെ പുതിയ ​ഗാനം

സൺസ്ക്രീൻ മാത്രം പോര, വേനൽക്കാലത്ത് ചർമ്മത്തെ അകത്തുനിന്നും സംരക്ഷിക്കാം

SCROLL FOR NEXT