ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യ-ശ്രീലങ്ക പരമ്പരയിലെ ആദ്യ ഏകദിനം ജൂലൈ 18ന്, സ്ഥിരീകരിച്ച് ജയ് ഷാ 

ശ്രീലങ്കയുടെ ബാറ്റിങ് കോച്ച് ആന്റി ഫഌവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്


ന്യൂഡല്‍ഹി: ശ്രീലങ്കക്കെതിരായ ഇന്ത്യയുടെ വൈറ്റ്‌ബോള്‍ പരമ്പര ജൂലൈ 18ന് ആരംഭിക്കും. ബിസിസിഐ സെക്രട്ടറി ജയ് ഷായാണ് ഇക്കാര്യം അറിയിച്ചത്. 

ജൂലൈ 13നാണ് ഏകദിന പരമ്പര ആരംഭിക്കേണ്ടിയിരുന്നത്. എന്നാല്‍ ലങ്കന്‍ ക്യാമ്പില്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ പരമ്പര നീട്ടിവെക്കുകയാണ്. ശ്രീലങ്കയുടെ ബാറ്റിങ് കോച്ച് ഗ്രാന്റ് ഫഌവര്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്കാണ് കോവിഡ് സ്ഥിരീകരിച്ചത്. 

കോവിഡിന്റെ ഡെല്‍റ്റ വകഭേദമാണ് മൂന്ന് പേരിലും കണ്ടെത്തിയത്. ഇംഗ്ലണ്ടിനെതിരായ പരമ്പരക്ക് ശേഷം കഴിഞ്ഞ തിങ്കളാഴ്ചയാണ് ശ്രീലങ്കന്‍ ടീം നാട്ടിലെത്തിയത്. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തതോടെ ലങ്കന്‍ ടീമിന്റെ ക്വാറന്റൈന്‍ ദിനങ്ങളും നീളും. 

ജൂലൈ 17ന് ആദ്യ ഏകദിനം എന്നായിരുന്നു ആദ്യം വന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ജൂലൈ 18നാണ് പരമ്പര ആരംഭിക്കുന്നതെന്ന് ജയ് ഷാ വ്യക്തമാക്കി. ജൂലൈ 18,20,23 എന്നീ തിയതികളിലാവും ഏകദിന പരമ്പര നടക്കുക. ടി20 പരമ്പര ജൂലൈ 25ന് ആരംഭിക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആളുകള്‍ കന്നുകാലികളെ റോഡില്‍ ഉപേക്ഷിക്കുന്നു, അവയെ ഭക്ഷണമാക്കിയാല്‍ വികാരം വ്രണപ്പെടുന്നു: സുപ്രീംകോടതി

'തട്ടമിട്ട ഒരു പെണ്‍കുട്ടി പോലും ആ വൃത്തികെട്ട പ്രകടനം നടത്തിയില്ല, നമ്മുടെ പെണ്‍മക്കളോ?' -കങ്കണ റണാവത്

ബോക്‌സിങില്‍ ഇന്ത്യക്ക് ഇരട്ട സ്വര്‍ണം; തിളങ്ങി പ്രീതിയും ജയ്‌സ്മിനും

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21