വീഡിയോ ദൃശ്യം 
Sports

'ഇനി കളി കണാനിരിക്കുന്നതേയുള്ളു', ഭുവിയോട് കോഹ്‌ലി; വീഡിയോ വൈറല്‍

71ാം സെഞ്ചുറി തൊട്ട ശേഷം കോഹ് ലിയില്‍ നിന്ന് വന്ന വാക്കുകള്‍ ആരാധകരെ കൂടുതള്‍ ആവേശത്തിലാക്കുന്നു

സമകാലിക മലയാളം ഡെസ്ക്

ദുബായ്: ഏഷ്യാ കപ്പ് ഫൈനല്‍ കാണാതെ ഇന്ത്യ പുറത്തായെങ്കിലും ഫോമിലേക്ക് മടങ്ങിയെത്തിയ കോഹ്‌ലിയെ കണ്ട ത്രില്ലിലാണ് ആരാധകര്‍. ഇവിടെ 71ാം സെഞ്ചുറി തൊട്ട ശേഷം കോഹ്‌ലിയില്‍ നിന്ന് വന്ന വാക്കുകള്‍ ആരാധകരെ കൂടുതള്‍ ആവേശത്തിലാക്കുന്നു. 

ഓപ്പണറയി ഇറങ്ങി 61 പന്തില്‍ നിന്ന് 122 റണ്‍സ് അടിച്ചെടുത്ത കോഹ്‌ലിയെ പുറത്താക്കാന്‍ അഫ്ഗാന്‍ ബൗളര്‍മാര്‍ക്കായില്ല. ഇന്നിങ്‌സിന് ശേഷം ഡഗൗട്ടിലേക്ക് എത്തിയ കോഹ് ലിയെ സഹതാരങ്ങള്‍ അഭിനന്ദിക്കുമ്പോഴാണ് കോഹ്‌ലിയുടെ ക്ലാസ് ഡയലോഗും എത്തിയത്. 

ഭുവനേശ്വര്‍ കുമാറിന് കൈകൊടുത്തുകൊണ്ട് ഇനിയും ക്രിക്കറ്റ് തന്നില്‍ ബാക്കിയുണ്ട് എന്നാണ് കോഹ്‌ലി പറഞ്ഞത്. ഇതിന്റെ വീഡിയോ സമൂഹമാധ്യമങ്ങളില്‍ വൈറലായി കഴിഞ്ഞു. എങ്ങനെയാണ് തന്റെ പഴയ ഫോമിലേക്ക് തിരിച്ചെത്തിയതെന്നും മത്സര ശേഷം വിരാട് കോഹ് ലി പറഞ്ഞു. 

ഒരുപാട് നിര്‍ദേശങ്ങള്‍ എനിക്ക് പലരില്‍ നിന്നായി ലഭിച്ചു. ഞാന്‍ അങ്ങനെ ചെയ്യുന്നത് തെറ്റാണ് ഇങ്ങനെ ചെയ്യുന്നത് തെറ്റാണ് എന്നെല്ലാമാണ് പലരും പറഞ്ഞത്. എന്റെ ഫോമില്‍ കളിക്കുമ്പോഴുള്ള വീഡിയോകള്‍ എല്ലാം എടുത്ത് ഞാന്‍ നോക്കി. പന്ത് നേരിടുന്നതിന് മുന്‍പുള്ള ചില ചലനങ്ങള്‍, പന്തിനെ സമീപിക്കുന്ന രീതി, എന്റെ മനസിനുള്ളില്‍ സംഭവിക്കുന്ന കാര്യങ്ങള്‍, എനിക്കത് മറ്റൊരാളോട് വിശദീകരിക്കാന്‍ കഴിയാത്തതാണ്, കോഹ് ലി പറഞ്ഞു. 

ആളുകള്‍ക്ക് അവരുടെ അഭിപ്രായങ്ങള്‍ ഉണ്ടാവും. എന്നാല്‍ നമ്മള്‍ അനുഭവിക്കുന്നത് എന്താണ് എന്ന് അവര്‍ക്ക് അറിയാനാവില്ല. എനിക്ക് ലഭിച്ച ഇടവേളയില്‍ എന്റെ കാഴ്ച്ചപ്പാട് മാറ്റാന്‍ കഴിഞ്ഞു എന്നും ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ പറയുന്നു. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT