പാകിസ്ഥാൻ ടീം  എക്സ്
Sports

ഒരു ടീമിനും പാകിസ്ഥാന്‍ താരങ്ങളെ വേണ്ട, ദി ഹണ്ട്രഡ് താര ലേലത്തില്‍ എത്തിയ 50 പേരും 'അണ്‍ സോള്‍ഡ്!'

45 പുരുഷ താരങ്ങളും 5 വനിതാ താരങ്ങളുമായിരുന്നു ലേലത്തില്‍. ഒരു താരത്തെയും ടീമുകള്‍ വിളിച്ചെടുത്തില്ല

സമകാലിക മലയാളം ഡെസ്ക്

ഇസ്ലാമബാദ്: പാകിസ്ഥാന്‍ ക്രിക്കറ്റിനു കഷ്ടകാലമാണ്. ചാംപ്യന്‍സ് ട്രോഫി ആതിഥേയത്വം കിട്ടിയിട്ടും ടീം ഒരു ജയവുമില്ലാതെ ആദ്യ ഘട്ടത്തില്‍ പുറത്തായിരുന്നു. ഇപ്പോഴിതാ ദി ഹണ്ട്രഡ് പോരാട്ടത്തിനായുള്ള താര ലേലത്തില്‍ ഒരു ടീമിനും പാക് താരങ്ങളെ വേണ്ട. ലേലത്തില്‍ എത്തിയ 45 പുരുഷ താരങ്ങളും അഞ്ച് വനിതാ താരങ്ങളും അണ്‍ സോള്‍ഡായി.

ഇമദ് വാസിം, സയം അയുബ്, ഷദബ് ഖാന്‍, ഹസന്‍ അലി, നസീം ഷാ എന്നിവരൊക്കെ ലേലത്തില്‍ എത്തിയെങ്കിലും ഒരു ടീമും താരങ്ങളെ സ്വന്തമാക്കാന്‍ മിനക്കെട്ടില്ല. വനിതാ താരങ്ങളായ അലിയ റിയാസ്, ഫാത്തിമ സന, യുസ്ര അമിര്‍, ഇറം ജാവേദ്, ജവെരിയ റൗഫ് എന്നിവരേയും ആരും ടീമിലെടുത്തില്ല.

അഫ്ഗാനിസ്ഥാന്‍ സ്പിന്നര്‍ നൂര്‍ അഹമ്മദും ന്യൂസിലന്‍ഡ് ഓള്‍ റൗണ്ടര്‍ മിച്ചല്‍ ബ്രെയ്‌സ്‌വെലും മികച്ച തുക സ്വന്തമാക്കി. നൂറിനെ മാഞ്ചസ്റ്റര്‍ ഒറിജിനല്‍സ് ടീമിലെത്തിച്ചു. ബ്രെയ്‌സ്‌വെലിനെ സതേണ്‍ ബ്രേവാണ് സ്വന്തമാക്കിയത്. മുന്‍ ഓസ്‌ട്രേലിയന്‍ ഓപ്പണര്‍ ഡേവിഡ് വാര്‍ണറെ ലണ്ടന്‍ സ്പിരിറ്റാണ് ടീമിലെത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

രഞ്ജി ട്രോഫി: ഗോവയെ ഒൻപത് വിക്കറ്റിന് തോൽപ്പിച്ച് കേരളം, അങ്കിത് ശർമ കളിയിലെ താരം

'വേട്ടയാടുന്ന വൈകാരികമായ അനുഭവം'; 'വലതുവശത്തെ കള്ള'നെക്കുറിച്ച് ഹനീഫ് അദേനി

SCROLL FOR NEXT