ഫോട്ടോ: ട്വിറ്റർ 
Sports

അവസാന ഏകദിനം ഇന്ന്; പരീക്ഷണങ്ങള്‍ തുടരാന്‍ ഇന്ത്യ, ആശ്വാസ ജയം തേടി വെസ്റ്റ് ഇന്‍ഡീസ്

അവസാന ഏകദിനത്തില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: വിന്‍ഡിസിനെതിരായ ഏകദിന പരമ്പരയിലെ അവസാന മത്സരം ഇന്ന്. ആദ്യ രണ്ട് ഏകദിനവും ജയിച്ച് പരമ്പര ഇന്ത്യ സ്വന്തമാക്കിയിരുന്നു. ഇതോടെ അവസാന ഏകദിനത്തില്‍ ഇന്ത്യ പ്ലേയിങ് ഇലവനില്‍ പരീക്ഷണങ്ങള്‍ തുടരുമെന്ന് ഉറപ്പാണ്. 

രണ്ടാം ഏകദിനത്തില്‍ ഋഷഭ് പന്തിനെ ഇന്ത്യ ഓപ്പണിങ്ങില്‍ പരീക്ഷിച്ചിരുന്നു. എന്നാല്‍ കോവിഡ് നെഗറ്റീവായ ശിഖര്‍ ധവാന്‍ ടീമിനൊപ്പം ചേര്‍ന്നതോടെ ഇന്ന് ധവാന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തും. ബാറ്റിങ് ഓര്‍ഡറിലെ മാറ്റങ്ങളില്‍ പരീക്ഷണം തുടരുമോ എന്ന ആകാംക്ഷയിലാണ് ആരാധകര്‍. 

ഋഷഭ് പന്തിനെ ഓപ്പണിങ്ങിലേക്ക് കയറ്റിയപ്പോള്‍ മൂന്ന് ഓള്‍റൗണ്ടര്‍മാരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ ഇന്ത്യക്ക് കഴിഞ്ഞിരുന്നു. വാഷിങ്ടണ്‍ സുന്ദര്‍, ദീപക് ഹൂഡ, ശാര്‍ദുല്‍ താക്കൂര്‍ എന്നിവര്‍ പ്ലേയിങ് ഇലവനിലേക്ക് എത്തി. തോല്‍വിയിലേക്ക് വീണാലും പരീക്ഷണങ്ങള്‍ തുടരുമെന്ന് ക്യാപ്റ്റന്‍ രോഹിത് ശര്‍മ പറഞ്ഞിരുന്നു. 

രവി ബിഷ്‌നോയ്, ആവേശ് ഖാന്‍ എന്നിവര്‍ അരങ്ങേറ്റം കുറിച്ചേക്കും. മുഹമ്മദ് സിറാജിന് പകരം ആവേശ് ഖാന്‍ പ്ലേയിങ് ഇലവനിലേക്ക് എത്തും. എന്നാല്‍ പരീക്ഷണങ്ങള്‍ നടത്തുന്നതിനൊപ്പം സ്ഥിരത കാണിക്കുന്ന കളിക്കാര്‍ക്ക് വേണ്ട ഗെയിം ടൈം ലഭിക്കുന്നുണ്ട് എന്ന് ഉറപ്പാക്കും എന്നും രോഹിത് വ്യക്തമാക്കിയിരുന്നു. 
 

സാധ്യതാ ഇലവന്‍: രോഹിത് ശര്‍മ, ശിഖര്‍ ധവാന്‍, കോഹ്‌ലി, സൂര്യകുമാര്‍ യാദവ്, കെഎല്‍ രാഹുല്‍, ദീപക് ഹൂഡ, ശാര്‍ദുല്‍ താക്കൂര്‍, ദീപക് ചഹര്‍, കുല്‍ദീപ് യാദവ്, പ്രസിദ്ധ് കൃഷ്ണ, ചഹല്‍. 

വെസ്റ്റ് ഇന്‍ഡീസ്: ബ്രണ്ടന്‍ കിങ്, ഷായ് ഹോപ്പ്, ബ്രൂക്‌സ്, നിക്കോളാസ് പൂരന്‍, ഡാരന്‍ ബ്രാവോ, പൊള്ളാര്‍ഡ്, ഹോള്‍ഡര്‍, ഫാബിയാന്‍ അലന്‍, ഹൊസെയ്ന്‍, അല്‍സാരി ജോസഫ്, ഒഡീന്‍ സ്മിത്ത്‌
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരുവുനായ്ക്കളെ പുനരധിവാസ കേന്ദ്രങ്ങളിലേക്ക് മാറ്റണമെന്ന ഉത്തരവ് പിൻവലിക്കില്ലെന്ന് സുപ്രീം കോടതി; ഹൈക്കോടതികൾക്ക് നേരിട്ടുള്ള നിരീക്ഷണ ചുമതല

വിദേശ യാത്രകള്‍ പരമാവധി ഒഴിവാക്കുക, ഇലക്ട്രിക് വാഹനങ്ങളിലേക്ക് മാറണം; പൊതുമേഖല ബാങ്കുകളോട് ചെലവ് ചുരുക്കാന്‍ കേന്ദ്രത്തിന്റെ നിര്‍ദേശം

കഷ്ടപ്പെട്ടു കുറച്ച തടി വീണ്ടും കൂടാതിരിക്കണോ? ദിവസവും 8500 അടി നടക്കണം

'തെരുവ് നായയെപോലെ ഇറക്കിവിട്ടു, ഇന്ന് ആശുപത്രി ഉദ്ഘാടകന്‍'; അലിന്‍ ജോസിനെ പ്രശംസിച്ച് ടിനി ടോം

എസ്ബിഐയിൽ 7150 ഒഴിവുകൾ! ഡിഗ്രി യോഗ്യത, കേരളത്തിൽ നിയമനം; അവസാന തീയതി ജൂൺ 8

SCROLL FOR NEXT