ചിത്രം: ട്വിറ്റര്‍ 
Sports

'ആ മനോഹര ഉന്മാദത്തിനു ഒരു വർഷം...'- ലോകകപ്പ് നേട്ടം ഓർമിച്ച് മെസി

36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീന വീണ്ടും വിശ്വ കിരീടത്തിൽ മുത്തമിട്ടത് ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ്

Author : സമകാലിക മലയാളം ഡെസ്ക്

ബ്യൂണസ് അയേഴ്സ്: ഖത്തറിലെ ലുസൈൽ സ്റ്റേഡിയത്തിലെ വിഹായസിലേക്ക് ഇതിഹാസ താരം ലയണൽ മെസി വിശ്വ കിരീടം ഉയർത്തിയിട്ട് ഇന്നേക്ക് ഒരു വർഷം. ഫ്രാൻസിനെ പെനാൽറ്റി ഷൂട്ടൗട്ടിൽ വീഴ്ത്തിയാണ് 36 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അർജന്റീന വീണ്ടും വിശ്വ കിരീടത്തിൽ മുത്തമിട്ടത്. ആ ദിവസം ഓർത്ത് ഇപ്പോൾ സാമൂഹിക മാധ്യമത്തിൽ കുറിപ്പുമായി മെസി. 

'എന്റെ കരിയറിലെ ഏറ്റവും മനോഹരമായ ഉന്മാദത്തിനു ഒരു വർഷം. ജീവിത കാലം മുഴുവൻ നിൽക്കുന്ന മറക്കാനാകാത്ത ഓർമകൾ. എല്ലാവർക്കും ലോകകപ്പ് നേട്ടത്തിന്റെ വാർഷികം ആശംസിക്കുന്നു'- മെസി കുറിച്ചു. 

ആരാധകർ ദീർഘ നാളായി കാത്തിരുന്ന സന്ദർഭമായിരുന്നു ലുസൈൽ മൈതാനത്തു ആ രാവിൽ സംഭവിച്ചത്. അത്ര കാൽപ്പനികവും വൈകാരികവുമായി കിരീട നേട്ടം മാറിയതും അതിനാൽ തന്നെ.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാൻ- യുഎസ് യുദ്ധം വീണ്ടും? സായുധ സേനയുടെ മുന്നറിയിപ്പ്

മാധ്യമ പ്രവർത്തകൻ ഉണ്ണി എസ് നായർ അന്തരിച്ചു

200-ലധികം സീറ്റുകൾ പാർട്ടി നേടും, എക്സിറ്റ് പോൾ പ്രവചനങ്ങൾ തള്ളി മമത

സ്ഫോടക വസ്തു നിർവീര്യമാക്കുന്നതിനിടെ അപകടം, മൂന്ന് ജവാന്മാർക്ക് വീരമൃത്യു

'554 വോട്ടിന് മുകളില്‍ ഭൂരിപക്ഷം'; കുന്നത്തുനാട്ടില്‍ വിജയം ഉറപ്പെന്ന് പി വി ശ്രീനിജിന്‍

SCROLL FOR NEXT