ഫയല്‍ ചിത്രം 
Sports

അടുത്ത 48 മണിക്കൂര്‍ ചെന്നൈക്ക് നിര്‍ണായകം; ദീപക് ചഹറിന്റെ ഫിറ്റ്‌നസ് റിപ്പോര്‍ട്ട് കാത്ത് ധോനിയും കൂട്ടരും

ദീപക് ചഹറിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവുമോ ഇല്ലയോ എന്നത് 48 മണിക്കൂറിനുള്ളില്‍ അറിയാം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ദീപക് ചഹറിന് ഐപിഎല്‍ മത്സരങ്ങള്‍ നഷ്ടമാവുമോ ഇല്ലയോ എന്നത് 48 മണിക്കൂറിനുള്ളില്‍ അറിയാം. നാഷണല്‍ ക്രിക്കറ്റ് അക്കാദമിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിനായി കാത്തിരിക്കുകയാണ് ചെന്നൈ സൂപ്പര്‍ കിങ്‌സ്. 

ബിസിസിഐയില്‍ നിന്നോ എന്‍സിഎയില്‍ നിന്നോ ദീപക്കിന്റെ പരിക്ക് സംബന്ധിച്ച് വിവരങ്ങളൊന്നും ലഭ്യമായിട്ടില്ല. ഈ സമയം ദീപക് ചഹറിന്റെ പകരക്കാരനെ കുറിച്ച് ചെന്നൈ ആലോചിക്കുന്നില്ല. ദീപക്കിന്റെ ടൂര്‍ണമെന്റിന്റെ ഏതെങ്കിലും ഘട്ടത്തില്‍ ടീമിനൊപ്പം ചേരാനാവുമെന്നാണ് കരുതുന്നത്, ചെന്നൈ സൂപ്പര്‍ കിങ്‌സ് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞു. 

ദീപക്കിനെ ചെന്നൈ സ്വന്തമാക്കിയത് 14 കോടിക്ക് 

14 കോടി രൂപയ്ക്കാണ് താര ലേലത്തില്‍ ദീപക്കിനെ ചെന്നൈ സൂപ്പര്‍ കിങ്‌സ് സ്വന്തമാക്കിയത്. എന്നാല്‍ താര ലേലം കഴിഞ്ഞ് ഒരാഴ്ച പിന്നിട്ടപ്പോഴേക്കും ചഹര്‍ പരിക്കിന്റെ പിടിയിലേക്ക് വീണു. വിന്‍ഡിസിന് എതിരായ ടി20യിലാണ് ചഹറിന് പരിക്കേറ്റത്. 

നിലവില്‍ പരിക്കില്‍ നിന്ന് മുക്തനാവാന്‍ നാഷണല്‍ ക്രിക്കറ്റ് അക്കാദമിയിലാണ് ചഹര്‍. എന്നാല്‍ ഐപിഎല്‍ സീസണ്‍ മുഴുവന്‍ ദീപക്കിന് നഷ്ടമാവാന്‍ സാധ്യതയുണ്ടെന്നും റിപ്പോര്‍ട്ടുകള്‍ വരുന്നു. ദീപക്കിന്റെ പരിക്കിന് പുറമെ ഋതുരാജ് ഗയകവാദിനും പരിക്കേറ്റിട്ടുണ്ട്. ഐപിഎല്ലിലെ ചെന്നൈയുടെ ആദ്യ മത്സരങ്ങള്‍ ഋതുരാജിന് നഷ്ടമായേക്കും.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍ കേസില്‍ പിണറായി വിജയന് നിര്‍ണായകം; അപ്പീല്‍ അനുമതി ഹര്‍ജിയില്‍ ഇന്ന് വിധി; കേസെടുത്ത് ഇഡിയും

അമേരിക്ക പലിശനിരക്ക് കൂട്ടും?, സ്വര്‍ണവിലയില്‍ വീണ്ടും ഇടിവ്; ഒറ്റയടിക്ക് 600 രൂപ കുറഞ്ഞു

എസിയോ വലിയ വീടോ ഉണ്ടെങ്കില്‍ ക്ഷേമ പെന്‍ഷന്‍ ലഭിക്കില്ല; വ്യവസ്ഥ മാറ്റിയിട്ടില്ലെന്ന് തദ്ദേശവകുപ്പ്

ഡല്‍ഹി പൊലീസ് മർദ്ദനം: ആതിരയുടെ പരാതിയില്‍ തിരുവനന്തപുരം മ്യൂസിയം പൊലീസ് കേസെടുത്തു

റെയില്‍വേ ജീവനക്കാര്‍ക്ക് ദീപാവലി സമ്മാനം; 2,000 കോടി രൂപ ബോണസ് പ്രഖ്യാപിച്ച് കേന്ദ്രം