ഫോട്ടോ: ഫെയ്സ്ബുക്ക് 
Sports

ലോകകപ്പ് സന്നാഹം; തിരുവനന്തപുരത്ത് നാല് മത്സരങ്ങൾ, ​ഗ്രീൻഫീൽഡിൽ ഇന്ത്യ- നെതർലൻഡ്സ് പോരാട്ടവും

ഇന്ത്യയുടെ ഒരു മത്സരവും ​ഗ്രീൻഫീൽഡിൽ അരങ്ങേറും. ഒക്ടോബർ മൂന്നിനു നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ​ഗ്രീൻഫീൽഡിലെ സന്നാഹ മത്സരം

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഒക്ടോബർ- നവംബർ മാസങ്ങളിലായി ഇന്ത്യ ആതിഥേയത്വം വഹിക്കുന്ന ഏകദിന ലോകകപ്പ് ക്രിക്കറ്റിന്റെ ഭാ​ഗമായുള്ള സന്നാഹ മത്സരങ്ങളുടെ വേദി പ്രഖ്യാപിച്ചു. തിരുവനന്തപുരം ​ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ നാല് മത്സരങ്ങൾ നടക്കും. സെപ്റ്റംബർ 29 മുതൽ ഒക്ടോബർ മൂന്ന് വരെ പത്ത് സന്നാഹ മത്സരങ്ങളാണ് അരങ്ങേറുന്നത്. തിരുവനന്തപുരം, ​ഗുവാഹത്തി, ഹൈദരാബാദ്, എന്നിവിടങ്ങളാണ് വേദികൾ. 

ഇന്ത്യയുടെ ഒരു മത്സരവും ​ഗ്രീൻഫീൽഡിൽ അരങ്ങേറും. ഒക്ടോബർ മൂന്നിനു നെതർലൻഡ്സിനെതിരെയാണ് ഇന്ത്യയുടെ ​ഗ്രീൻഫീൽഡിലെ സന്നാഹ മത്സരം. സെപ്റ്റംബർ 29ന് ദക്ഷിണാഫ്രിക്ക- അഫ്​ഗാനിസ്ഥാൻ, 30നു ഓസ്ട്രേലിയ- നെതർലൻഡ്സ്, ഒക്ടോബർ രണ്ടിന് ന്യൂസിലൻഡ്- ദക്ഷിണാഫ്രിക്ക പോരാട്ടങ്ങളാണ് ​ഗ്രീൻഫീൽഡിൽ അരങ്ങേറുന്ന മറ്റ് മൂന്ന് പോരാട്ടങ്ങൾ. 

​ഗുവാഹത്തിയിൽ ബം​ഗ്ലാദേശ്- ശ്രീലങ്ക, ഇന്ത്യ- ഇം​ഗ്ലണ്ട്, ഇം​ഗ്ലണ്ട്- ബം​ഗ്ലാ​ദേശ്, അഫ്​ഗാനിസ്ഥാൻ- ശ്രീലങ്ക മത്സരങ്ങൾ നടക്കും. ന്യൂസിലൻഡ്- പാകിസ്ഥാൻ, ഓസ്ട്രേലിയ- പാകിസ്ഥാൻ പോരാട്ടങ്ങളാണ് ഹൈദരാബാദിൽ അരങ്ങേറുന്നത്. 

ഒക്ടോബർ അഞ്ച് മുതൽ നവംബർ 19 വരെയാണ് ലോകകപ്പ് പോരാട്ടങ്ങൾ. മത്സരത്തിന്റെ ടിക്കറ്റുകൾ ബുക്ക് മൈ ഷോയിലൂടെ വിതരണം ചെയ്യുമെന്നു ബിസിസിഐ വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇടുക്കിയിലും ഷിഗെല്ല; രണ്ടു വിദ്യാര്‍ഥികള്‍ ആശുപത്രിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

താമരശേരിയില്‍ യുവതിക്ക് നേരെ ലൈംഗികാതിക്രമം; കെപിസിസി അംഗത്തിനെതിരെ കേസ്

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

SCROLL FOR NEXT