ഇന്‍ഡോര്‍ ക്രിക്കറ്റുമായി വിന്‍ഡിസ് ക്രിക്കറ്റ് ടീം/വീഡിയോ ദൃശ്യം 
Sports

രണ്ടാം ദിനം മഴയില്‍ ഒലിച്ചു; ഡ്രസിങ് റൂമില്‍ ഡിആര്‍എസ് അനുകരിച്ച് വിന്‍ഡിസ് താരങ്ങള്‍(വീഡിയോ)

ണ്ടാം ദിനം മുഴുവന്‍ ഡ്രസ്സിങ് റൂമില്‍ കഴിയേണ്ടി വന്നപ്പോള്‍ അവിടെ ഇന്‍ഡോറില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു വിന്‍ഡിസ് ടീം

Author : സമകാലിക മലയാളം ഡെസ്ക്

ജമൈക്ക: പാകിസ്ഥാന്‍-വെസ്റ്റ് ഇന്‍ഡീസ് രണ്ടാം ടെസ്റ്റിന്റെ രണ്ടാം ദിനം ഒരു പന്ത് പോലും എറിയാനാവാതെ മഴ കവര്‍ന്നിരുന്നു. രണ്ടാം ദിനം മുഴുവന്‍ ഡ്രസ്സിങ് റൂമില്‍ കഴിയേണ്ടി വന്നപ്പോള്‍ അവിടെ ഇന്‍ഡോറില്‍ ക്രിക്കറ്റ് കളിക്കുകയായിരുന്നു വിന്‍ഡിസ് ടീം. 

ഇവിടെ ഡിആര്‍എസ് റിവ്യു എടുക്കുന്നതും ടിവി റിപ്ലേയും അനുകരിച്ചാണ് വിന്‍ഡിസ് ടീം മഴ കവര്‍ന്നെടുത്ത ദിനം രസകരമാക്കിയത്. ഇടംകയ്യന്‍ സ്പിന്നര്‍ ജോമല്‍ വാരികനാണ് ഇവിടെ പേസര്‍ കെമാര്‍ ഹോള്‍ഡറിന്റെ ഡെലിവറി നേരിടുന്നത്. 

ജോമല്‍ പന്ത് ലീവ് ചെയ്തപ്പോള്‍ വലത് കാല്‍മുട്ടില്‍ തട്ടി. എല്‍ബിഡബ്ല്യു പുറത്താകല്‍ എന്ന് പറഞ്ഞ് ഹോള്‍ഡറും കൂട്ടരും ആഘോഷിക്കാന്‍ തുടങ്ങി. എന്നാല്‍ ജോമല്‍ ക്രീസില്‍ തുടരുകയും ഡിആര്‍എസ് ആവശ്യപ്പെടുകയും ചെയ്തു. 

ബാറ്റ്‌സ്മാന്‍ ബ്രൂക്ക്‌സ് ആണ് ഓണ്‍ഫീല്‍ഡ് അമ്പയറായത്. ഡെലിവറിയുടെ ലെങ്ത് ഉള്‍പ്പെടെ വിന്‍ഡിസ് താരങ്ങള്‍ ഡിആര്‍എസ് അനുകരിച്ച് സ്ലോ മോഷനില്‍ കാണിക്കുന്നു. ഇതിന് പിന്നാലെ ഹോള്‍ഡര്‍ തന്റെ തീരുമാനം പ്രഖ്യാപിച്ചു, ഔട്ട്...
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കടുത്ത ചൂടില്‍ നിന്ന് ആശ്വാസമാകുമോ? ശക്തമായ മഴ വരുന്നു; ബുധനാഴ്ച നാലു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

ഡല്‍ഹിക്ക് ജയം വേണം; ടോസ് നേടി പഞ്ചാബിനെതിരെ ബാറ്റിങ് എടുത്തു

'ഇവരെന്താ ചെന്നൈയിൽ വോട്ട് ചെയ്യുന്നത് ?'; മറുപടിയുമായി കാളിദാസ് ജയറാം

നിതിന്‍ രാജിന്റെ മരണം: ഒന്നാം പ്രതി ഡോ.എം കെ റാമിന് മുന്‍കൂര്‍ ജാമ്യമില്ല

ഓര്‍മയില്ലേ തന്മയ് ശ്രീവാസ്തവയെ? മുന്‍ പഞ്ചാബ് താരം വീണ്ടും ഐപിഎല്ലില്‍ അരങ്ങേറുന്നു; ഇത്തവണ കളിക്കാരനല്ല!

SCROLL FOR NEXT