ഫോട്ടോ: ട്വിറ്റർ 
Sports

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയോടെ വിരമിക്കും, പ്രഖ്യാപനവുമായി ലങ്കന്‍ പേസര്‍

ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ലങ്കന്‍ പേസര്‍ സുരംഗ ലക്മല്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയ്ക്ക് ശേഷം ക്രിക്കറ്റില്‍ നിന്ന് വിരമിക്കുമെന്ന് ലങ്കന്‍ പേസര്‍ സുരംഗ ലക്മല്‍. ഇന്ത്യക്കെതിരെ കളിച്ചായിരുന്നു ലക്മലിന്റെ അരങ്ങേറ്റവും. 

ശ്രീലങ്കയ്ക്ക് വേണ്ടി കളിക്കാന്‍ സാധിച്ചതില്‍ സന്തോഷമുണ്ടെന്ന് ലക്മല്‍ പറഞ്ഞു. 68 ടെസ്റ്റുകളും 86 ഏകദിനവും 11 ട്വന്റി20യും പാകിസ്ഥാന് വേണ്ടി കളിച്ച താരമാണ് ലക്മല്‍. ടെസ്റ്റില്‍ 168 വിക്കറ്റും ഏകദിനത്തില്‍ 109 വിക്കറ്റും ലക്മല്‍ തന്റെ അക്കൗണ്ടില്‍ ചേര്‍ത്തു. 

ഇന്ത്യക്കെതിരായ ഏകദിനം കളിച്ചായിരുന്നു ലക്മലിന്റെ അരങ്ങേറ്റം

2009 ഡിസംബറില്‍ ഇന്ത്യക്കെതിരായ ഏകദിനം കളിച്ചായിരുന്നു ലക്മലിന്റെ അരങ്ങേറ്റം. 5 ടെസ്റ്റുകളിലും ശ്രീലങ്കയെ ലക്മല്‍ നയിച്ചു. അതില്‍ മൂന്നെണ്ണത്തില്‍ ജയം പിടിക്കാനായി. ശ്രീലങ്കയ്ക്ക് എതിരെ സ്പിന്നിന് അനുകൂലമായ സാഹചര്യങ്ങളില്‍ മികവ് കാണിക്കാനായില്ലെങ്കിലും ഓസ്‌ട്രേലിയ, സൗത്ത് ആഫ്രിക്ക, ന്യൂസിലാന്‍ഡ്, വിന്‍ഡിസ് എന്നിവിടങ്ങളില്‍ ലക്മല്‍ മികവ് കാണിച്ചു. ഈ രാജ്യങ്ങളില്‍ ലക്മല്‍ 5 വിക്കറ്റ് നേട്ടം കൈവരിച്ചിരുന്നു. 

രണ്ട് ടെസ്റ്റും മൂന്ന് ട്വന്റി20യും അടങ്ങുന്ന പരമ്പരയാണ് ഇന്ത്യക്കെതിരെ ശ്രീലങ്ക കളിക്കുക. ഫെബ്രുവരി 25നാണ് ആദ്യ ടെസ്റ്റ്. ബംഗളൂരുവില്‍ ആദ്യ ടെസ്റ്റും രണ്ടാം ടെസ്റ്റ് മൊഹാലിയിലും നടക്കും എന്നാണ് റിപ്പോര്‍ട്ടുകള്‍.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT