സിഡ്‌നി: ഹനുമാ വിഹാരിയെ പ്ലേയിങ് ഇലവനില്‍ നിന്ന് ഒഴിവാക്കണം എന്ന മുറവിളി ശക്തം. മൂന്നാം ടെസ്റ്റിന്റെ നാലാം ദിനത്തിലെ രണ്ടാമത്തെ പന്തില്‍ തന്നെ ലാബുഷെയ്‌നിനെ മടക്കാനുള്ള ക്യാച്ച് നഷ്ടപ്പെടുത്തിയതോടെയാണ് ഹനുമാ വിഹാരിക്ക് നേരെ വിമര്‍ശനം ഉയരുന്നത്.
ബൂമ്രയുടെ ഡെലിവറിയില്‍ ബാക്ക് വേര്‍ഡ് സ്‌ക്വയര്‍ കളിക്കുകയായിരുന്നു ലാബുഷെയ്ന്‍. ഇവിടെ ലാബുഷെയ്ന്‍ നല്‍കിയ ക്യാച്ച് വിഹാരി നഷ്ടപ്പെടുത്തി. 48 റണ്‍സില്‍ ലാബുഷെയ്ന്‍ നില്‍ക്കെയാണ് വിഹാരി താരത്തിന് വീണ്ടും ജീവന്‍ നല്‍കിയത്.
118 പന്തില്‍ നിന്ന് 73 റണ്‍സ് നേടിയാണ് ലാബുഷെയ്ന്‍ മടങ്ങിയത്. ഇവിടെ വിക്കറ്റ് നേടാനുള്ള ബൂമ്രയുടെ ശ്രമവും വിഹാരി തകര്‍ത്തു. സിഡ്‌നി ടെസ്റ്റിന്റെ രണ്ട് ഇന്നിങ്‌സും വിക്കറ്റ് ഇല്ലാതെയാണ് ബൂമ്ര അവസാനിപ്പിച്ചത്.
Subscribe to our Newsletter to stay connected with the world around you
Follow Samakalika Malayalam channel on WhatsApp
Download the Samakalika Malayalam App to follow the latest news updates