ഫോട്ടോ: ഐസിസി, ട്വിറ്റർ 
Sports

കാത്തിരിപ്പ് നീളുന്നു, സെഞ്ചുറി ഇല്ലാതെ 2021 അവസാനിപ്പിച്ച് കോഹ്‌ലി

ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന ടെസ്റ്റായ സെഞ്ചൂറിയനില്‍ രണ്ട് ഇന്നിങ്‌സിലും സ്‌കോര്‍ ഉയര്‍ത്താന്‍ കോഹ് ലിക്ക് കഴിഞ്ഞില്ല

Author : സമകാലിക മലയാളം ഡെസ്ക്

സെഞ്ചൂറിയന്‍: 2021ലും ഇന്ത്യന്‍ ടെസ്റ്റ് ക്യാപ്റ്റന്‍ വിരാട് കോഹ്‌ലിക്ക് സെഞ്ചുറിയില്ല. ഈ വര്‍ഷത്തെ ഇന്ത്യയുടെ അവസാന ടെസ്റ്റായ സെഞ്ചൂറിയനില്‍ രണ്ട് ഇന്നിങ്‌സിലും സ്‌കോര്‍ ഉയര്‍ത്താന്‍ കോഹ് ലിക്ക് കഴിഞ്ഞില്ല. 

സെഞ്ചൂറിയനിലെ ആദ്യ ഇന്നിങ്‌സില്‍ 35 റണ്‍സ് എടുത്ത് കോഹ് ലി മടങ്ങി. രണ്ടാം ഇന്നിങ്‌സില്‍ 18 റണ്‍സ് മാത്രം എടുക്കാനെ ഇന്ത്യന്‍ ക്യാപ്റ്റനായുള്ളു. 2019ലാണ് അവസാനമായി കോഹ് ലി സെഞ്ചുറി നേടിയത്. 

അവസാനമായി സെഞ്ചുറി നേടിയത്  ഈഡന്‍ ഗാര്‍ഡനില്‍

2019 നവംബര്‍ 23ന് ബംഗ്ലാദേശിന് എതിരെ ഈഡന്‍ ഗാര്‍ഡനിലാണ് കോഹ് ലി അവസാനമായി സെഞ്ചുറി നേടിയത്. അത് കോഹ് ലിയുടെ 70ാമത്തെ രാജ്യാന്തര സെഞ്ചുറി ആയിരുന്നു. കോഹ് ലിയുടെ 71ാം സെഞ്ചുറിക്കായുള്ള കാത്തിരിപ്പ് 2022ലേക്ക് നീളുന്നു. 

ടെസ്റ്റിലെ കോഹ് ലിയുടെ ബാറ്റിങ് ശരാശരിയും 2019 നവംബര്‍ മുതല്‍ താഴേക്കാണ്. 2019 നവംബര്‍ മുതലുള്ള കണക്കെടുത്താല്‍ 30ല്‍ താഴെയാണ് കോഹ് ലിയുടെ ബാറ്റിങ് ശരാശരി. ബംഗ്ലാദേശിനെതിരെ പിങ്ക് ബോള്‍ ടെസ്റ്റില്‍ സെഞ്ചുറി നേടുന്നതിന് മുന്‍പ് 12 ടെസ്റ്റാണ് കോഹ് ലി കളിച്ചത്. എന്നാല്‍ അതില്‍ 74 ആയിരുന്നു കോഹ് ലിയുടെ ഉയര്‍ന്ന സ്‌കോര്‍. 

സെഞ്ചൂറിയനില്‍ ലീഡ് 200 പിന്നിട്ടു

സെഞ്ചൂറിയനില്‍ ഇന്ത്യയുടെ ലീഡ് 200 റണ്‍സ് പിന്നിട്ടു. 79 റണ്‍സിലേക്ക് രണ്ടാം ഇന്നിങ്‌സില്‍ ഇന്ത്യയുടെ സ്‌കോര്‍ എത്തിയപ്പോഴേക്കും നാല് വിക്കറ്റ് നഷ്ടമായി. 350ന് മുകളിലേക്ക് ലീഡ് എത്തിക്കാനാവും ഇന്ത്യ ലക്ഷ്യമിടുക. മായങ്ക് അഗര്‍വാളിനെ രണ്ടാം ഇന്നിങ്‌സ് തുടങ്ങിയ മൂന്നാം ദിനം തന്നെ ഇന്ത്യക്ക് നഷ്ടമായിരുന്നു. 

നൈറ്റ് വാച്ച്മാനായി ഇറങ്ങിയ ശാര്‍ദുല്‍ താക്കൂര്‍ നാലാം ദിനം തുടക്കത്തില്‍ തന്നെ മടങ്ങി. 10 റണ്‍സ് എടുത്താണ് ശാര്‍ദുല്‍ കൂടാരം കയറിയത്. റബാഡക്ക് എതിരെ തുടരെ ബൗണ്ടറി നേടി കോഹ് ലി സ്‌കോര്‍ ഉയര്‍ത്തുന്നതിന്റെ സൂചന നല്‍കിയിരുന്നു. എന്നാല്‍ ജാന്‍സെനിന്റെ ഡെലിവറിയില്‍ ഡികോക്കിന് ക്യാച്ച് നല്‍കി മടങ്ങി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഉരലിന്റെ താളവും പട്ടുതട്ടത്തിന്റെ ശോഭയും; ഗൃഹാതുരതയുണർത്തി 'അരികുത്ത് കല്യാണം' വീണ്ടും: സോഷ്യൽ മീഡിയയിൽ വൈറലായി പഴയ മാപ്പിള പാരമ്പര്യം

ഇല്ലാത്ത കാൻസറിന്റെ പേരിൽ 11 വർഷം കീമോതെറാപ്പി, ബെക്കി ജോൺസിന്റെ ജീവിതം മാറ്റിയ ഡോക്ടർ

'ട്വന്റി-20 സിനിമ ഞാന്‍ കണ്ടിട്ടില്ല, കാണുകയുമില്ല; ആ വിഷമം ഇന്നുമുണ്ട്'; കാരണം തുറന്നു പറഞ്ഞ് നന്ദു

ഓടിക്കൊണ്ടിരിക്കെ പ്രിയദർശിനി ബസിന്റെ ടയർ പൊട്ടിത്തെറിച്ച് പ്ലാറ്റ്‌ഫോം തകർന്നു: യാത്രക്കാരിയുടെ കാൽ കുടുങ്ങി; എല്ലിന് പൊട്ടൽ

മീൻ പിടിക്കുന്ന വിഡിയോകളിലൂടെ വൈറൽ; യൂട്യൂബർ തംബുരു മരിച്ച നിലയിൽ