ഫോട്ടോ: ട്വിറ്റർ 
Sports

കാത്തിരിപ്പിന് വിരാമം, മെസിയുടെ ആദ്യ ഗോള്‍ എത്തി; മാഞ്ചസ്റ്റര്‍ സിറ്റിയെ തകര്‍ത്തു വിട്ട് പിഎസ്ജി 

എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗാര്‍ഡിയോളയുടെ സംഘത്തെ പിഎസ്ജി വീഴ്ത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

പാരിസ്: ചാമ്പ്യന്‍സ് ലീഗില്‍ മാഞ്ചസ്റ്റര്‍ സിറ്റിക്കെതിരെ പിഎസ്ജിക്ക് ജയം. എതിരില്ലാത്ത രണ്ട് ഗോളിനാണ് ഗാര്‍ഡിയോളയുടെ സംഘത്തെ പിഎസ്ജി വീഴ്ത്തിയത്. പിഎസ്ജി കുപ്പായത്തില്‍ മെസി തന്റെ ആദ്യ ഗോളും നേടി. 

8ാം മിനിറ്റില്‍ ഇഡ്രിസ ഗുയെയിലൂടെയാണ് പിഎസ്ജി ഗോള്‍ വല കുലുക്കിയത്. നെയ്മറുടെ ബ്ലാക്ക് ഫഌക്ക് ശ്രമം പാളിയപ്പോള്‍ പന്ത് പിടിച്ചെടുത്ത് മധ്യനിര താരം ഇഡ്രിസ അവസരം മുതലാക്കുകയായിരുന്നു. സമനില ഗോളിനായി മാഞ്ചസ്റ്റര്‍ സിറ്റി കിണഞ്ഞ് പരിശ്രമിച്ചെങ്കിലും നടന്നില്ല. 

ഒടുവില്‍ പിഎസ്ജിക്കായി മെസിയുടെ ആദ്യ ഗോള്‍ എത്തി. 74ാം മിനിറ്റിലായിരുന്നു ഇത്. എംബാപ്പെ നല്‍കിയ ബാക്ക് ഹീല്‍ പാസില്‍ നിന്നാണ് മെസി ഗോള്‍ വല കുലുക്കിയത്. സിറ്റി ആക്രമണം ശക്തമാക്കിയപ്പോള്‍ നെയ്മര്‍ ഉള്‍പ്പെടെയുള്ള താരങ്ങള്‍ സ്വന്തം ബോക്‌സിലേക്ക് ഇറങ്ങി പ്രതിരോധിച്ചാണ് സന്ദര്‍ശകര്‍ക്ക് ഗോള്‍ അവസരം നിഷേധിച്ചത്. 

കളിയില്‍ 18 ഷോട്ടുകളാണ് സിറ്റിയില്‍ നിന്ന് വന്നത് അതില്‍ ഏഴ് എണ്ണം ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് വന്നെങ്കിലും ഗോള്‍വല കുലുക്കാനായില്ല. മറുവശത്ത് ആറ് ഷോട്ടുകളില്‍ മൂന്നും ഷോട്ട് ഓണ്‍ ടാര്‍ഗറ്റിലേക്ക് അടയാളപ്പെടുത്തിയ പിഎസ്ജിക്ക് രണ്ട് വട്ടം ഗോള്‍ വല കുലുക്കാനായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിന്‍ഡീസ് 'ഹോപ്'; നായകന്റെ കരുത്തില്‍ കരീബിയന്‍ പട, രാഹുലിന്റെ സെഞ്ച്വറി പാഴായി

Today's Rashi Phalam october 04|ഭാഗ്യമുള്ള ദിവസം; പുതിയ മാറ്റങ്ങള്‍ക്ക് തുടക്കമാകും

മേക്കപ്പ് ആര്‍ട്ടിസ്റ്റ് മാഡ് സന്ധു വെടിയേറ്റ് കൊല്ലപ്പെട്ടു; മൃതദേഹം റോഡില്‍ രക്തത്തില്‍ കുളിച്ച നിലയില്‍

മന്ത്രി ഒജെ ജനീഷിനെ കരിങ്കൊടി കാട്ടി; ഫോട്ടോ സഹിതം പരാതി; താത്കാലിക ഡോക്ടറെ സസ്‌പെന്‍ഡ് ചെയ്തു

ദുബൈ, ലണ്ടന്‍, ന്യൂയോര്‍ക്ക്, സിംഗപ്പൂര്‍, ടോക്യോ നഗരങ്ങളില്‍ 'കേരള ഡെസ്‌കുകള്‍'; ആഗോള നിക്ഷേപം കേരളത്തിലേക്ക്