ഇർഫാൻ പഠാനും കുടുംബവും/ഫോട്ടോ: ട്വിറ്റർ 
Sports

ഫോട്ടോയിൽ ഭാര്യയുടെ മുഖം ബ്ലർ ചെയ്തു; 'ഞാൻ അവളുടെ യജമാനനല്ല', ഇർഫാൻ പഠാന്റെ വിശദീകരണം

ഇർഫാനും മകനും ഒപ്പമുള്ള ചിത്രത്തിൽ ഭാര്യയുടെ മുഖം മാത്രം എ‍ഡിറ്റ് ചെയ്തത് ചോദ്യം ചെയ്തായിരുന്നു പ്രതികരണങ്ങൾ ഉയർന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ഇന്ത്യൻ മുൻ പേസർ ഇർഫാൻ പഠാന്റെ ഭാര്യയുടെ ബ്ലർ ചെയ്ത ചിത്രമാണ് കഴിഞ്ഞ ദിവസം സമൂഹമാധ്യമങ്ങളിൽ ചർച്ചയായത്. ഇർഫാനും മകനും ഒപ്പമുള്ള ചിത്രത്തിൽ ഭാര്യയുടെ മുഖം മാത്രം എ‍ഡിറ്റ് ചെയ്തത് ചോദ്യം ചെയ്തായിരുന്നു പ്രതികരണങ്ങൾ ഉയർന്നത്. ഇതിനിപ്പോൾ മറുപടി നൽകുകയാണ് താരം.  

എന്റെ മകന്റെ അക്കൗണ്ടിൽ നിന്ന് എന്റെ രാഞ്ജിയാണ് ആ ഫോട്ടോ പോസ്റ്റ് ചെയ്തത്. വിദ്വേഷം ഏറ്റുവാങ്ങുകയാണ് ഞങ്ങൾ ഇപ്പോൾ. ഞാൻ ആ ഫോട്ടോ ഇവിടേയും പോസ്റ്റ് ചെയ്യട്ടേ. അവളുടെ താത്പര്യത്തിന് അവൾ തന്നെയാണ് ഫോട്ടോ ബ്ലർ ചെയ്തത്. ഞാൻ അവളുടെ പങ്കാളിയാണ്, അധിപൻ അല്ല. അവളുടെ ജീവിതം അവളുടെ താത്പര്യങ്ങൾ എന്ന ഹാഷ് ടാ​ഗോടെ പഠാൻ ട്വിറ്ററിൽ കുറിച്ചു. 

മകന്റെ ഇൻസ്റ്റ​ഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ചിത്രമാണ് വിവാദമായത്. ഭാര്യയുടെ മുഖം കാണിക്കാൻ പഠാൻ സമ്മതിക്കുന്നില്ലെന്ന നിലയിലാണ് പ്രതികരണങ്ങൾ ശക്തമായത്. ഇതോടെയാണ് ഇന്ത്യൻ മുൻ പേസർ വിശദീകരണവുമായി എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT