ഫോട്ടോ: ട്വിറ്റർ 
Sports

'തിരിച്ചെത്താന്‍ തുണച്ചത് രോഹിത്തിന്റേയും പന്തിന്റേയും വാക്കുകള്‍'; മടങ്ങിവരവ് ആഘോഷിച്ച് ജെമിമ

ഏകദിന ലോകകപ്പിന് മുന്‍പായി ജെമിമയെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ ഋഷഭ് പന്ത് എന്നിവരുടെ നിര്‍ദേശങ്ങളാണ് ഇന്ത്യന്‍ ടീമിലേക്ക് തിരികെ കയറാന്‍ കരുത്ത് നല്‍കിയതെന്ന് ജെമിമ റോഡ്രിഗ്‌സ്. ഏകദിന ലോകകപ്പിന് മുന്‍പായി ജെമിമയെ ഇന്ത്യ ടീമില്‍ നിന്ന് ഒഴിവാക്കിയിരുന്നു. 

കഴിഞ്ഞ ലങ്കന്‍ പര്യടനം മുതല്‍ കാര്യങ്ങള്‍ എനിക്ക് അത്ര എളുപ്പമല്ല. ഉയര്‍ച്ച താഴ്ച്ചകളുണ്ടായി. രോഹിത് ശര്‍മയോടും ഋഷഭ് പന്തിനോടും ഞാന്‍ സംസാരിച്ചു. ഈ നിമിഷങ്ങള്‍ നിന്റെ കരിയറിനെ പാകപ്പെടുത്തിയെടുക്കും എന്നാണ് ഇരുവരും പറഞ്ഞത്, ജെമിമ പറയുന്നു. 

ലോകകപ്പിന് മുന്‍പ് ടീമില്‍ നിന്ന് ഒഴിവാക്കിയത് നെഗറ്റീവായി എടുക്കേണ്ടതില്ല എന്ന് രോഹിത്തും പന്തും പറഞ്ഞു. വെല്ലുവിളി ഏറ്റെടുത്ത് മുന്‍പോട്ട് പോകാനാണ് ഇരുവരും പറഞ്ഞത്. അവരോട് സംസാരിക്കാന്‍ കഴിഞ്ഞത് ഭാഗ്യമാണ്. ശ്രീലങ്കയ്ക്ക് എതിരായ ട്വന്റി20 മത്സരത്തിന് ശേഷം ജെമിമ പറഞ്ഞു. 

വ്യാഴാഴ്ച ശ്രീലങ്കയ്‌ക്കെതിരായ ആദ്യ ട്വന്റി20യില്‍ 27 പന്തില്‍ നിന്ന് 36 റണ്‍സ് ആണ് ജെമിമ അടിച്ചെടുത്തത്. ജെമിമയാണ് ഇന്ത്യയുടെ ടോപ് സ്‌കോറര്‍. 
കളിയില്‍ ഇന്ത്യ 34 റണ്‍സിന്റെ ജയത്തിലേക്ക് എത്തി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറില്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 139 റണ്‍സ് ആണ് കണ്ടെത്തിയത്. ശ്രീലങ്കയ്ക്ക് 20 ഓവറില്‍ കണ്ടെത്താനായത് 104 റണ്‍സും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ടസ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്

മഴ ശക്തം: എച്ച്ഡിസി പരീക്ഷ മാറ്റി, പുതിയ തീയതി പിന്നീട്; 9 ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി

സംസ്ഥാനത്ത് അതിതീവ്ര മഴ; പലയിടത്തും ഉരുള്‍പൊട്ടല്‍; എട്ട് ജില്ലകളില്‍ അവധി; റെഡ് അലര്‍ട്ട്; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍