ഫയല്‍ ചിത്രം 
Sports

മൂന്നാം ഏകദിനം നാളെ; സഞ്ജു സാംസണ്‍ കളിച്ചേക്കും; ദ്രാവിഡ് രണ്ട് മാറ്റങ്ങള്‍ വരുത്താന്‍ സാധ്യത

പരമ്പര തൂത്തുവാരുക ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവുമോ എന്ന ചോദ്യം ഉയരുന്നു

സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ശ്രീലങ്കക്കെതിരായ മൂന്നാം ഏകദിനം നാളെ. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഇന്ത്യ 2-0ന് സ്വന്തമാക്കി കഴിഞ്ഞു. പരമ്പര തൂത്തുവാരുക ലക്ഷ്യമിട്ട് ഇന്ത്യ ഇറങ്ങുമ്പോള്‍ പ്ലേയിങ് ഇലവനില്‍ മാറ്റമുണ്ടാവുമോ എന്ന ചോദ്യം ഉയരുന്നു. 

സഞ്ജു സാംസണിന് നാളെ ഏകദിനത്തില്‍ അരങ്ങേറ്റം കുറിക്കാനുള്ള അവസരം ലഭിച്ചേക്കും. സഞ്ജു സാംസണിന് പരിക്കേറ്റതോടെയാണ് ആദ്യ ഏകദിനത്തില്‍ ഇഷാന്‍ കിഷന് ഇടം ലഭിച്ചത്. അവസരം ലഭിച്ചപ്പോള്‍ തന്നെ അര്‍ധ ശതകം നേടി ഇഷാന്‍ മികവ് കാണിച്ചു. രണ്ടാം ഏകദിനത്തില്‍ തിളങ്ങാന്‍ ഇഷാന് കഴിഞ്ഞില്ല. എങ്കിലും മൂന്നാം ഏകദിനത്തിലും ഇഷാന്‍ പ്ലേയിങ് ഉള്‍പ്പെടാന്‍ തന്നെയാണ് സാധ്യത. 

മനീഷ് പാണ്ഡേ മികച്ചൊരു ഇന്നിങ്‌സ് രണ്ട് ഇന്നിങ്‌സിലും പുറത്തെടുത്തില്ല. രണ്ടാം ഏകദിനത്തില്‍ റണ്‍ഔട്ടിന്റെ രൂപത്തിലാണ് ഭാഗ്യക്കേട് മനീഷ് പാണ്ഡേയെ തേടിയെത്തിയത്.  ഇതിനാല്‍ മൂന്നാം ഏകദിനത്തില്‍ മനീഷ് പാണ്ഡേയ്ക്ക് പകരം സഞ്ജുവിന് അവസരം ലഭിച്ചേക്കുമെന്നാണ് സൂചന. 

ബൗളിങ്ങില്‍ രാഹുല്‍ ചഹറിന് അവസരം നല്‍കാനും ഇന്ത്യ തീരുമാനിച്ചേക്കും. ചഹലിന് പകരം രാഹുല്‍ ചഹറിനെ ഉള്‍പ്പെടുത്താനാവും ഇന്ത്യയുടെ നീക്കം. ആദ്യ രണ്ട് ഏകദിനത്തിലും ചഹല്‍ മികവ് കാണിച്ചിരുന്നു. രണ്ട് ഏകദിനങ്ങളിലുമായി 5 വിക്കറ്റാണ് ചഹല്‍ വീഴ്ത്തിയത്. അതിനാല്‍ ചഹലിന് വിശ്രമം അനുവദിച്ച് രാഹുല്‍ ചഹറിനെ ടീമിലേക്ക് എടുത്തേക്കും. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളത്തിന്റെ നികുതി വിഹിതം കൂടി; അധികമായി ലഭിക്കുക 10,000 കോടി, കണക്ക് ഇങ്ങനെ

കെമിക്കൽ ഡൈയോടെ 'നോ' പറയാം, പ്രകൃതിദത്തമായി മുടി കറുപ്പിക്കാൻ ഇതാ ഒരു എളുപ്പ വഴി

സ്ട്രോക്ക് വന്നവരാണോ? ആരോ​ഗ്യം വീണ്ടെടുക്കാൻ സൂര്യപ്രകാശം സഹായിക്കും, പഠനം

'ഇന്ദ്രന്‍സിന് അതിവിനയം; മമ്മൂട്ടിയ്ക്ക് വരെ ദേഷ്യം വന്നു, ഇത്ര ഓവറാകരുത്'; കടന്നാക്രമിച്ച് സോഷ്യല്‍ മീഡിയ

'ഹൈക്കു' ചിത്രീകരണം തുടങ്ങി; ഒടിടി റൈറ്റ്സ് സ്വന്തമാക്കി നെറ്റ്ഫ്ലിക്സ്

SCROLL FOR NEXT