വിഡിയോ സ്ക്രീൻഷോട്ട് 
Sports

യശസ്വി ജയ്സ്വാൾ ഔട്ടായത് നോബോളിൽ? മുംബൈ ടീമും അമ്പയർമാരും തമ്മിൽ 'അന്തർധാര' സജീവമെന്ന് ആരാധകർ; വിവാദം 

മുംബൈ താരം എറിഞ്ഞ പന്ത് നോബോൾ ആയിരുന്നുവെന്നു രാജസ്ഥാൻ താരങ്ങൾ വാദിച്ചു. എന്നാൽ അമ്പയർ ഇത് അം​ഗീകരിച്ചില്ല

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഐപിഎല്ലിൽ കഴിഞ്ഞ ദിവസം നടന്ന മുംബൈ ഇന്ത്യൻസ്- രാജസ്ഥാൻ റോയൽസ് പോരാട്ടത്തിൽ യശസ്വി ജയ്സ്വാൾ സെഞ്ച്വറി നേടിയിരുന്നു. മത്സരത്തിൽ താരം പുറത്തായത് ഇപ്പോൾ വലിയ വിവാദമായിരിക്കുകയാണ്. കളി അവസാനിക്കാൻ രണ്ട് പന്തുകൾ ബാക്കിയുള്ളപ്പോഴായിരുന്നു യുവ താരത്തിന്റെ പുറത്താകൽ. അർഷദ് ഖാൻ സ്വന്തം ബൗളിങിൽ യശസ്വിയെ ക്യാച്ചെടുത്ത് പുറത്താക്കുകയായിരുന്നു. ഇതാണ് വിവാദമായിരിക്കുന്നത്. 

മുംബൈ താരം എറിഞ്ഞ പന്ത് നോബോൾ ആയിരുന്നുവെന്നു രാജസ്ഥാൻ താരങ്ങൾ വാദിച്ചു. എന്നാൽ അമ്പയർ ഇത് അം​ഗീകരിച്ചില്ല. റീ പ്ലേയിൽ പന്ത് അനുവദനീയമായതിലും ഉയരത്തിലാണ് വന്നതെന്ന് വ്യക്തം. യശസ്വിയുടെ അരയ്ക്ക് മുകളിലൂടെയാണ് പന്ത് പോയത്. ഇമ്പാക്ട് സ്റ്റംമ്പിനു മുകളിലൂടെയുമാണ് പന്ത് പോയത്. പക്ഷേ, മൂന്നാം അമ്പയറും ഫീൽഡ് അമ്പയറുടെ തീരുമാനം ശരിവച്ചതോടെ താരം പുറത്തായി. അമ്പയറുടെ തീരുമാനത്തിനെതിരെ ആരാധകർ വ്യാപക വിമർശനമാണ് ഉന്നയിക്കുന്നത്. 

രാജസ്ഥാൻ ബാറ്റിങിനിടെ അമ്പയർ രണ്ട് തവണ തെറ്റായ തീരുമാനം എടുത്തിരുന്നു. രണ്ട് തവണയും ഡിആർസ് എടുത്താണ് ഈ വെല്ലുവിളി രാജസ്ഥാൻ മറികടന്നത്. മോശം അമ്പയറിങിനെതിരെ ആരാധകർ വ്യാപകമായാണ് പ്രതിഷേധിക്കുന്നത്. 

മുംബൈ ടീമിനു വേണ്ടി അമ്പയർ കളിക്കുന്നുവെന്ന വിമർശനമാണ് ആരാധകർ ഉന്നയിക്കുന്നത്. രാജസ്ഥാൻ മുംബൈ ടീമിനൊപ്പം മൂന്ന് അമ്പയർമാരെയും നേരിട്ടുവെന്നും ചിലർ വിമർശിച്ചു. 

മത്സരത്തിൽ 62 പന്തുകൾ നേരിട്ട് 16 ഫോറും എട്ട് സിക്സും സഹിതം 124 റൺസ് അടിച്ചെടുത്താണ് യശസ്വി മികവ് പുലർത്തിയത്. താരത്തിന്റെ മികവിൽ 212 റൺസ് ബോർഡിൽ ചേർക്കാൻ രാജസ്ഥാന് സാധിച്ചു. എന്നാൽ അവസാന ഓവറിൽ തുടരെ മൂന്ന് സിക്സുകൾ പറത്തി ടിം ഡേവിഡ് മുംബൈയ്ക്ക് അവിശ്വസനീയ വിജയം സമ്മാനിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ  

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

അതിദാരിദ്ര്യമുക്ത സംസ്ഥാനം എന്ന പ്രഖ്യാപനം ശുദ്ധ തട്ടിപ്പെന്ന് വി ഡി സതീശന്‍; തട്ടിപ്പ് എന്ന് പറയുന്നത് സ്വന്തം ശീലങ്ങളില്‍ നിന്നെന്ന് മുഖ്യമന്ത്രി, സഭയില്‍ കൊമ്പുകോര്‍ക്കല്‍

നൃത്തത്തിലും വിസ്മയമാകുന്ന ആഷ്; താരറാണിയുടെ അഞ്ച് ഐക്കണിക് ഡാൻസ് പെർഫോമൻസുകൾ

'കരിക്ക്' ടീം ഇനി ബിഗ് സ്‌ക്രീനിൽ; ആവേശത്തോടെ ആരാധകർ

'എന്റെ കൈ മുറിഞ്ഞ് മൊത്തം ചോരയായി; വിരലിനിടയില്‍ ബ്ലെയ്ഡ് വച്ച് കൈ തന്നു'; ആരാധന ഭ്രാന്തായി മാറരുതെന്ന് അജിത്

എസ്‌ഐആര്‍: എല്ലാവരും രേഖകള്‍ സമര്‍പ്പിക്കേണ്ടി വരില്ല; നടപടിക്രമങ്ങള്‍ വിശദീകരിച്ച് മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസര്‍

SCROLL FOR NEXT