ഫോട്ടോ: ട്വിറ്റർ 
Sports

'രണ്ടാം ദിനം തന്നെ എക്‌സ്ട്രാ ബൗണ്‍സ്‌, ഇത് ടെസ്റ്റിന് ചേര്‍ന്ന പിച്ച് അല്ല'; വാന്‍ഡറേഴ്‌സ് വിക്കറ്റിനെതിരെ വിമര്‍ശനം

ശാര്‍ദുല്‍ താക്കൂറിന്റെ ആറ് വിക്കറ്റ് നേട്ടത്തോടെ വാന്‍ഡറേഴ്‌സില്‍ വിജയ പ്രതീക്ഷ സജീവമാക്കുകയാണ് ഇന്ത്യ

സമകാലിക മലയാളം ഡെസ്ക്

ജോഹന്നാസ്ബര്‍ഗ്: ശാര്‍ദുല്‍ താക്കൂറിന്റെ ആറ് വിക്കറ്റ് നേട്ടത്തോടെ വാന്‍ഡറേഴ്‌സില്‍ വിജയ പ്രതീക്ഷ സജീവമാക്കുകയാണ് ഇന്ത്യ. എന്നാല്‍ വാന്‍ഡറേഴ്‌സ് പിച്ച് ടെസ്റ്റ് ക്രിക്കറ്റിന് യോജിക്കുന്നതല്ല എന്ന വിമര്‍ശനവുമായി വരികയാണ് ഇന്ത്യന്‍ മുന്‍ താരം ആകാശ് ചോപ്ര. 

രണ്ടാം ദിനം തന്നെ സുഖകരമല്ലാത്ത വിധം ബൗണ്‍സ് വരുന്നു. കഴിഞ്ഞ തവണ ഇതിലും മോശമായിരുന്നു. എന്നാല്‍ ഇതും ടെസ്റ്റ് ക്രിക്കറ്റിന് യോജിച്ചതല്ല, ആകാശ് ചോപ്ര ട്വിറ്ററില്‍ കുറിച്ചു. 

രണ്ടാം ദിനം കുഴക്കി എക്‌സ്ട്രാ ബൗണ്‍സ്‌

രണ്ടാം ദിനം അവസാന ഓവറുകളില്‍ എക്‌സ്ട്രാ ബൗണ്‍സുമായി വന്ന ഡെലിവറികള്‍ രഹാനയെയും പൂജാരയേയും കുഴക്കിയിരുന്നു. എന്നാല്‍ വലിയ അപകടങ്ങളില്ലാതെ അതിജീവിക്കാന്‍ ഇരുവര്‍ക്കുമായി. രണ്ടാം ദിനം കളി നിര്‍ത്തുമ്പോള്‍ 35 റണ്‍സുമായി പൂജാരയും 11 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍. 

42 പന്തില്‍ നിന്ന് ഏഴ് ബൗണ്ടറിയോടെയാണ് പൂജാര 35 റണ്‍സ് നേടിയത്. വാന്‍ഡറേഴ്‌സിലെ രണ്ടാം ഇന്നിങ്‌സില്‍ സ്‌കോര്‍ ഉയര്‍ത്താന്‍ പൂജാരയ്ക്കും രഹാനെയ്ക്കും കഴിഞ്ഞില്ലെങ്കില്‍ പിന്നെ ടീമില്‍ സ്ഥാനം നിലനിര്‍ത്തുക ഇരുവര്‍ക്കും പ്രയാസമാവും. 58 റണ്‍സിന്റെ ലീഡ് ആണ് ഇന്ത്യക്ക് ഇപ്പോഴുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT