ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ മാക്‌സ്‌വെല്ലിന് കോവിഡ്; ബിഗ് ബാഷ് ലീഗിനെ വിറപ്പിച്ച് കോവിഡ് വ്യാപനം

ആന്റിജന്‍ ടെസ്റ്റിലാണ് മാക്‌സ് വെല്ലിന്റെ ഫലം പോസിറ്റീവായത്. ഇതോടെ മാക്‌സ്‌വെല്‍ ഐസൊലേഷനില്‍ പ്രവേശിച്ചു
ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫയല്‍ ചിത്രം
ഗ്ലെന്‍ മാക്‌സ്‌വെല്‍/ഫയല്‍ ചിത്രം

സിഡ്‌നി: ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്ലെന്‍ മാക്‌സ്‌വെല്ലിന് കോവിഡ്. ആന്റിജന്‍ ടെസ്റ്റിലാണ് മാക്‌സ് വെല്ലിന്റെ ഫലം പോസിറ്റീവായത്. ഇതോടെ മാക്‌സ്‌വെല്‍ ഐസൊലേഷനില്‍ പ്രവേശിച്ചു. 

ബിഗ് ബാഷ് ലീഗിലെ മെല്‍ബണ്‍ സ്റ്റാര്‍സില്‍ ഈ സീസണില്‍ കോവിഡ് പോസിറ്റീവാകുന്ന 13ാമത്തെ കളിക്കാരനാണ് മാക്‌സ്‌വെല്‍. കോവിഡ് പോസിറ്റീവായതോടെ വെള്ളിയാഴ്ച നടക്കുന്ന അഡ്‌ലെയ്ഡ് സ്‌ട്രൈക്കേഴ്‌സിന് എതിരായ മത്സരം മെല്‍ബണ്‍ സ്റ്റാര്‍സിന്റെ ക്യാപ്റ്റന് നഷ്മാവും. 

ബ്രിസ്‌ബെയ്ന്‍ ഹീറ്റും സിഡ്‌നി സിക്‌സേഴ്‌സും തമ്മിലുള്ള മത്സരം മാറ്റി

മെല്‍ബണ്‍ സ്റ്റാര്‍സിലെ എട്ട് സപ്പോര്‍ട്ട് സ്റ്റാഫുകള്‍ക്കും കോവിഡ് പോസിറ്റീവായിരുന്നു. ഇതോടെ ഇടക്കാല കോച്ചിങ് സ്റ്റാഫിനെ കണ്ടെത്തേണ്ട അവസ്ഥയിലേക്ക് മെല്‍ബണ്‍ സ്റ്റാര്‍സ് വീണു. 

റെനഗേഡ്‌സിലും കോവിഡ് കേസ് റിപ്പോര്‍ട്ട് ചെയ്തു. ഇതോടെ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യുന്ന അഞ്ചാമത്തെ ബിബിഎല്‍ ക്ലബായി റെനഗേഡ്‌സ്. ഇതോടെ അവരുടെ പരിശീലന സെഷന്‍ റദ്ദാക്കി. കോവിഡ് കേസുകള്‍ വന്നതോടെ ബ്രിസ്‌ബെയ്ന്‍ ഹീറ്റും സിഡ്‌നി സിക്‌സേഴ്‌സും തമ്മിലുള്ള മത്സരം മാറ്റിവെച്ചു. 12 ബ്രിസ്‌ബേന്‍ ഹീറ്റ് താരങ്ങള്‍ക്കാണ് കോവിഡ് പോസിറ്റീവായത്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com