Sports

ഇത് മെസിയല്ല! റാംസിയാണ്, ഒബ്ലാക്കാണ്, നെവിലാണ്, പ്യാനിച്ചാണ്

റാംസിയാണ്, ഒബ്ലാക്കാണ്, നെവിലാണ്, പ്യാനിച്ചാണ്; പക്ഷേ ഇത് മെസിയല്ല! 

സമകാലിക മലയാളം ഡെസ്ക്

മാഡ്രിഡ്: അര്‍ജന്റീന നായകനും ബാഴ്‌സലോണയുടെ ഇതിഹാസ താരവുമായ ലയണല്‍ മെസിയുടെ മെഴുകില്‍ തീര്‍ത്ത പൂര്‍ണകായ ശില്പത്തിനെതിരെ ആരാധകര്‍. ബാഴ്‌സലോണയിലെ വാക്‌സ് മ്യൂസിയത്തിലാണ് ശില്‍പ്പം അനാച്ഛാദനം ചെയ്ത് പ്രദര്‍ശനത്തിനായി സ്ഥാപിച്ചിരിക്കുന്നത്. എന്നാല്‍ ഇതിന്റെ ചിത്രങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിച്ചതോടെ കടുത്ത വിമര്‍ശനമാണ് ഇപ്പോള്‍ ഉയരുന്നത്. 

മെസിയുമായി ഒരു സാമ്യവും ശില്‍പ്പത്തിനില്ലെന്ന ആരോപണമാണ് പലരും ഉന്നയിക്കുന്നത്. ബാഴ്‌സലോണ ജേഴ്‌സിയണിഞ്ഞ് ഗോളടിക്കുമ്പോള്‍ ആഘോഷിക്കാറുള്ളത് പോലെ കൈകള്‍ മേല്‍പ്പോട്ടുയര്‍ത്തി നില്‍ക്കുന്ന മെസിയുടെ രൂപമാണ് ശില്‍പ്പത്തിന്റെ ഭാഷ. എന്നാല്‍ ബാക്കിയെല്ലാം കറക്റ്റാണെന്നും മുഖം മാത്രം മാറിയെന്നുമാണ് വിമര്‍ശകര്‍ ചൂണ്ടിക്കാട്ടുന്നത്. 

ശില്‍പ്പത്തെ ചൂണ്ടി ചിലര്‍ പറയുന്നത് അത് യാന്‍ ഒബ്ലാക്കിനെ പോലെയുണ്ടെന്നാണ്. അത്‌ലറ്റിക്കോ മാഡ്രിഡിന്റെ സ്ലോവാക്യന്‍ ഗോള്‍ കീപ്പറാണ് ഒബ്ലാക്ക്. ചിലര്‍ യുവന്റസിന്റെ വെയ്ല്‍സ് താരം ആരോണ്‍ റാംസിയുടെ മുഖം പോലെയുണ്ടെന്നാണ് പറഞ്ഞത്. ചിലരുടെ കണ്ടുപിടിത്തം ബാഴ്‌സലോണയുടെ തന്നെ ബോസ്‌നിയന്‍ താരം മിരാലെം പ്യാനിച്ചിന്റെ മുഖച്ഛായയുണ്ടെന്നാണ്. മുന്‍ ഇംഗ്ലണ്ട് താരം ഗാരി നെവിലിനെ പോലെയുണ്ടെന്നും ചില ആരാധകര്‍ പറയുന്നു. എന്തായാലും ശില്‍പ്പം ആരാധകരില്‍ വലിയ നിരാശയാണ് ഉണ്ടാക്കിയിരിക്കുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ശബരിമല സ്വര്‍ണക്കൊള്ള ഇഡി അന്വേഷിക്കും, രേഖകള്‍ കൈമാറാന്‍ വിജിലന്‍സ് കോടതി ഉത്തരവ്

ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് ഇങ്ങനെ ഉണ്ടാക്കി നോക്കൂ, ഒരു വർഷം വരെ കേടാകില്ല

പുഴുങ്ങിയ മുട്ടയുടെ തോട് ഒട്ടിപ്പിടിക്കാറുണ്ടോ? ഈ ട്രിക്കുകള്‍ പരീക്ഷിച്ചു നോക്കൂ

ജെന്‍സീ നേതാവിന്റെ മരണം: ബംഗ്ലദേശില്‍ വീണ്ടും പ്രക്ഷോഭം, മാധ്യമ ഓഫിസുകള്‍ക്കു തീയിട്ടു

KERALA PSC: വനിതാ കോൺസ്റ്റബിൾ, അസിസ്റ്റന്റ് എൻജിനീയര്‍ ഒഴിവിലേക്ക് അപേക്ഷിക്കാം

SCROLL FOR NEXT