ഫ്രഞ്ച് ഓപ്പണ്‍ സെമിയില്‍ പരിക്കേറ്റ സ്വരേവിനൊപ്പം നദാല്‍/ഫോട്ടോ: എഎഫ്പി 
Sports

'ഇതാണ് നദാലിനെ സ്‌പെഷ്യലാക്കുന്നത്'; റോളണ്ട് ഗാരോസിലേക്ക് ചൂണ്ടി സച്ചിന്‍ ടെണ്ടുല്‍ക്കര്‍ 

കോര്‍ട്ടില്‍ നദാലില്‍ നിന്ന് വന്ന പെരുമാറ്റത്തെ പ്രശംസിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഫ്രഞ്ച് ഓപ്പണില്‍ സെമിയില്‍ പരിക്കേറ്റ് സ്വരേവ് പുറത്തേക്ക് പോയതോടെ 14ാം ഗ്രാന്‍ഡ്സ്ലാം ലക്ഷ്യമിട്ട് നദാല്‍ ഫൈനലിലെത്തി. ഈ സമയം കോര്‍ട്ടില്‍ നദാലില്‍ നിന്ന് വന്ന പെരുമാറ്റത്തെ പ്രശംസിക്കുകയാണ് ഇന്ത്യന്‍ ബാറ്റിങ് ഇതിഹാസം സച്ചിന്‍ ടെണ്ടുല്‍ക്കര്‍. 

അവിടെ നദാല്‍ കാണിച്ച കരുതലാണ് അദ്ദേഹത്തെ ഇത്രയും സ്‌പെഷ്യലാക്കുന്നത്, പരിക്കേറ്റ് കോര്‍ട്ട് വിടുന്ന സ്വരേവിനൊപ്പം ചേര്‍ന്ന് പോകുന്ന നദാലിന്റെ ഫോട്ടോ പങ്കുവെച്ച് സച്ചിന്‍ ട്വിറ്ററില്‍ കുറിച്ചു. സ്വരേവിന് എതിരെ ആദ്യ സെറ്റ് നദാല്‍ ജയിച്ചിരുന്നു. പിന്നാലെ രണ്ടാം സെറ്റ് 6-6 എന്ന നിലയില്‍ നില്‍ക്കവെയാണ് പരിക്ക് സ്വരേവിനെ അലട്ടിയത്. 

നദാലിന്റെ കണങ്കാലിനാണ് പരിക്കേറ്റത്. ആദ്യ സെറ്റില്‍ നദാലിനെ സമ്മര്‍ദത്തിലാക്കിയായിരുന്നു സ്വരേവിന്റെ കളി. 6-2 എന്ന നിലയില്‍ നിന്നാണ് നദാല്‍ തിരിച്ചെത്തി സെറ്റ് സ്വന്തമാക്കിയത്. സച്ചിന് പുറമെ ഇന്ത്യന്‍ മുന്‍ പരിശീലകന്‍ രവി ശാസ്ത്രിയും നദാലിന് കയ്യടിച്ച് എത്തി. ഇതുകൊണ്ടാണ് സ്‌പോര്‍ട്‌സിന് നിങ്ങളെ കരയിക്കാനാവുന്നത് എന്നാണ് രവി ശാസ്ത്രി ട്വിറ്ററില്‍ കുറിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ഡിഗ്രി കഴിഞ്ഞവർക്ക് ബാങ്ക് ജോലി! 11,403 ഒഴിവുകൾ, കേരളത്തിലും അവസരം; അവസാന തീയതി ഓഗസ്റ്റ് 21

പകല്‍ സമയം 6 മിനിറ്റോളം ഇരുട്ടിലാകും; 75 വര്‍ഷത്തിനിടെ ആദ്യം, സൗദിയില്‍ നൂറ്റാണ്ടിലെ അപൂര്‍വ്വ പ്രതിഭാസം

'നിങ്ങളുടെ പുരുഷനൊരു നായ ആയിരുന്നുവെന്ന് തിരിച്ചറിയുമ്പോള്‍'; ടോക്‌സിക് പങ്കാളി മീമുകളില്‍ അനുപമയുടെ കമന്റ്; ലക്ഷ്യം ധ്രുവ്?

'വൈഭവ് സൂര്യവംശി ഭാവി ഇന്ത്യൻ ക്യാപ്റ്റൻ!'