അഭിഷേക് ശര്‍മ, റാഷിദ് ഖാന്‍/ഫോട്ടോ: ട്വിറ്റര്‍ 
Sports

'ഈ താരം ഇന്ത്യയെ ഒരുപാട് ജയങ്ങളിലേക്ക് നയിക്കും'; ഹൈദരാബാദ് ഓള്‍റൗണ്ടറെ ചൂണ്ടി റാഷിദ് ഖാന്‍ 

'ബൗള്‍ ചെയ്യുന്ന വിധവും കഠിനാധ്വാനവും കഴിവും നോക്കുമ്പോള്‍ നീ ഭാവിയില്‍ ഇന്ത്യക്ക് യോജിച്ച ഓള്‍റൗണ്ടറാവും'

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: ഭാവിയില്‍ ഇന്ത്യന്‍ ടീമിന് ഒരുപാട് ജയങ്ങള്‍ നേടിക്കൊടുക്കാന്‍ നിനക്ക് സാധിക്കുമെന്ന് സണ്‍റൈസേഴ്‌സ് ഹൈദരാബാദ് താരം അഭിഷേക് ശര്‍മയോടെ റാഷിദ് ഖാന്‍. ഇന്ത്യക്ക് ഇണങ്ങുന്ന ഓള്‍റൗണ്ടറായി ഭാവിയില്‍ അഭിഷേക് വളരുമെന്നും റാഷിദ് പറഞ്ഞു. 

ബൗള്‍ ചെയ്യുന്ന വിധവും കഠിനാധ്വാനവും കഴിവും നോക്കുമ്പോള്‍ നീ ഭാവിയില്‍ ഇന്ത്യക്ക് യോജിച്ച ഓള്‍റൗണ്ടറാവും എന്ന് തോന്നുന്നു. ഒരുപാട് മത്സരങ്ങള്‍ ജയിക്കാന്‍ നീ ഇന്ത്യയെ സഹായിക്കും. കഴിവും പ്രാപ്തിയും നിനക്കുണ്ട്. കഠിനാധ്വാനം ചെയ്താല്‍ അതിനുള്ള പ്രതിഫലം നിനക്ക് ഉറപ്പായും ലഭിക്കുമെന്നും അഭിഷേകിനോട് റാഷിദ് പറയുന്നു. 

ആദ്യ ഓവര്‍ എറിയാന്‍ വാര്‍ണര്‍ നിര്‍ദേശിച്ചപ്പോള്‍ ഞെട്ടിയതായി അഭിഷേക് ശര്‍മ പറഞ്ഞു. എന്റെ ബൗളിങ്ങില്‍ ഞാന്‍ വലിയ പരിശീലനം നടത്തുന്നുണ്ട്. എന്നാല്‍ പൊടുന്നനെ വാര്‍ണര്‍ എന്റെയടുത്ത് വന്ന് നീയാണ് ആദ്യ ഓവര്‍ എറിയാന്‍ പോവുന്നത് എന്ന് പറഞ്ഞു. ഞാന്‍ അത് വ്യക്തമായി കേട്ടില്ല. അതിനാല്‍ വീണ്ടും വാര്‍ണറോട് ചോദിച്ച് ഉറപ്പ് വരുത്തി, അഭിഷേക് പറയുന്നു. 

ന്യൂ ബോളില്‍ ഞാന്‍ പരിശീലനം നടത്തുന്നുണ്ടായി. അതിലൂടെ എനിക്കവിടെ ആത്മവിശ്വാസത്തോടെ എറിയാനായി. റാഷിദും മുരളീധരന്‍ സാറും എന്നെ ഒരുപാട് സഹായിച്ചു. അതിനാല്‍ ഓപ്പണിങ് ഓവര്‍ എറിയുമ്പോള്‍ വ്യക്തമായ ധാരണ എനിക്കുണ്ടായി, അഭിഷേക് പറഞ്ഞു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Budget at a Glance|വിഡി സതീശന്‍റെ ബജറ്റില്‍ അറിയാന്‍ പത്തു കാര്യങ്ങള്‍

ചരിത്രത്തിലേക്ക് വിസിലൂതി ടോറി പെൻസോയും സംഘവും; കളി നിയന്ത്രിച്ചത് വനിതാ റഫറിമാർ

ഫോണ്‍ പേ ആപ്പ് ഫോണിലുണ്ടോ? പിഴ വരാതിരിക്കാന്‍ ഇക്കാര്യം ശ്രദ്ധിക്കാം

'ആരും ഇതേവരെ ചെവിക്കൊണ്ടിരുന്നില്ല, ഇത് കാലത്തിന്റെ ആവശ്യം'; നന്ദി പറഞ്ഞ് ടൊവിനോയും ആന്റോ ജോസഫും

മാറ്റ് ഗ്രീന്‍ കളര്‍ ഓപ്ഷന്‍; മിലിട്ടറി ലുക്കില്‍ പുത്തന്‍ അപ്രീലിയ സ്‌കൂട്ടറുകള്‍ വിപണിയില്‍, അറിയാം ഫീച്ചറുകള്‍