ഫോട്ടോ: ഇംഗ്ലണ്ട് ക്രിക്കറ്റ്, ട്വിറ്റര്‍ 
Sports

തുടരെ മൂന്നാം ടെസ്റ്റിലും സെഞ്ചുറി; റെക്കോര്‍ഡുകള്‍ വാരിക്കൂട്ടി ജോ റൂട്ട്

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന നേട്ടം ഇതോടെ റൂട്ടിന്റെ പേരിലേക്ക് എത്തി

Author : സമകാലിക മലയാളം ഡെസ്ക്

ലീഡ്‌സ്: ഇന്ത്യക്ക് മുന്‍പില്‍ കൂറ്റന്‍ ലീഡ് ഉയര്‍ത്തി കളി ഇംഗ്ലണ്ടിന്റെ കൈകളിലേക്ക് വെച്ചതിനൊപ്പം സെഞ്ചുറിയോടെ റെക്കോര്‍ഡുകളില്‍ പലതും തന്റെ പേരിലേക്ക് ചേര്‍ത്തു ജോ റൂട്ട്. ഇന്ത്യക്കെതിരെ തന്റെ എട്ടാമത്തെ സെഞ്ചുറിയാണ് റൂട്ട് ഹെഡിങ്‌ലേയില്‍ നേടിയത്. ഈ പരമ്പരയിലെ റൂട്ടിന്റെ മൂന്നാമത്തെ സെഞ്ചുറിയാണ് ഇത്. 

ഇന്ത്യ-ഇംഗ്ലണ്ട് പരമ്പരയില്‍ ഏറ്റവും കൂടുതല്‍ സെഞ്ചുറികള്‍ എന്ന നേട്ടം ഇതോടെ റൂട്ടിന്റെ പേരിലേക്ക് എത്തി. ഏഴ് വീതം സെഞ്ചുറി നേടി നിന്നിരുന്ന അലസ്റ്റിയര്‍ കുക്ക്, രാഹുല്‍ ദ്രാവിഡ്, സച്ചിന്‍ ടെണ്ടുല്‍ക്കര്‍ എന്നിവരെയാണ് റൂട്ട് മറികടന്നത്. 

64,109,180,33, 121 എന്നിങ്ങനെയാണ് മൂന്ന് ടെസ്റ്റുകളിലായി റൂട്ടിന്റെ സ്‌കോര്‍. ഇന്ത്യക്ക് എതിരെ എട്ട് സെഞ്ചുറികള്‍ നേടുന്ന താരം എന്ന നേട്ടത്തില്‍ വിവ് റിച്ചാര്‍ഡ്‌സ്, റിക്കി പോണ്ടിങ്, സ്റ്റീവ് സ്മിത്ത്, ഗാരി സോബേഴ്‌സ് എന്നിവര്‍ക്കൊപ്പവും റൂട്ട് എത്തി. 

ഇന്ത്യക്കെതിരെ രണ്ട് ടെസ്റ്റ് പരമ്പരകളില്‍ 500 റണ്‍സിന് മുകളില്‍ സ്‌കോര്‍ ചെയ്യുന്ന മൂന്നാമത്തെ താരവുമായി റൂട്ട്. റിക്കി പോണ്ടിങ്, സഹീര്‍ അബ്ബാസ് എന്നിവരാണ് റൂട്ടിനൊപ്പം ഈ ലിസ്റ്റില്‍ ഉള്ളത്. ഒരു കലണ്ടര്‍ വര്‍ഷം ആറ് സെഞ്ചുറികള്‍ നേടുന്ന ആദ്യ ഇംഗ്ലണ്ട് ക്യാപ്റ്റനുമായി റൂട്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

'വെജിറ്റേറിയനായി എന്ന് പറയുന്നു, പിന്നാലെ ചിക്കൻ തിന്നുന്ന പരസ്യം ; 'കാശ് കിട്ടിയാൽ നിലപാടൊക്കെ മറക്കും', രശ്മികയ്ക്കെതിരെ വിമർശനം

നിയമസഭയില്‍ ഇനി പൊതുജനങ്ങള്‍ക്കും ചോദ്യം ചോദിക്കാന്‍ അവസരം ഒരുക്കും: സ്പീക്കര്‍

കേരള വൈറോളജി ഇൻസ്റ്റിറ്റ്യൂട്ടിൽ അവസരം; പ്രൊജക്റ്റ് അസോസിയേറ്റ്, അപ്രന്റീസ്, ലബോറട്ടറി മാനേജർ ഒഴിവുകൾ

ഒരു മണിക്കൂര്‍ കൊണ്ട് ചാര്‍ജ് ചെയ്യാം, 7,540 mAh ബാറ്ററി; റെഡ്മി ടര്‍ബോ 5 വിപണിയില്‍

SCROLL FOR NEXT