ഫോട്ടോ: ട്വിറ്റർ 
Sports

ജയിക്കാന്‍ ആറ് പന്തിൽ 17 റണ്‍സ്; തുടരെ മൂന്ന് സിക്‌സുകള്‍; വീണ്ടും 'തീപ്പൊരി റിങ്കു!' (വീഡിയോ)

സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ റിങ്കുവിന് റണ്‍സ് നേടാന്‍ സാധിച്ചില്ല. എന്നാല്‍ അടുത്ത മൂന്ന് പന്തുകള്‍ നിലം തൊട്ടില്ല. നാല് പന്തില്‍ 18 റണ്‍സ് വാരി റിങ്കു ടീമിനു അമ്പരപ്പിക്കുന്ന വിജയം സമ്മാനിച്ചു

സമകാലിക മലയാളം ഡെസ്ക്

ലഖ്‌നൗ: ഐപിഎല്ലില്‍ അഞ്ച് സിക്‌സുകള്‍ തൂക്കി കൊല്‍ക്കത്ത നൈറ്റ്‌റൈഡേഴ്‌സിനു അമ്പരപ്പിക്കുന്ന വിജയം സമ്മാനിച്ച റിങ്കു സിങ് കഴിഞ്ഞ ദിവസം ഉത്തര്‍പ്രദേശ് പ്രീമിയര്‍ ലീഗിലും കൂറ്റനടിയിലൂടെ ടീമിനു അത്ഭുത വിജയം സമ്മാനിച്ചു. റിങ്കു ഈയടുത്താണ് ഇന്ത്യക്കായി ടി20യില്‍ അരങ്ങേറ്റം കുറിച്ചത്. അയര്‍ലന്‍ഡിനെതിരെ ഒരു തവണ ബാറ്റിങിനു അവസരം കിട്ടിയ താരം അതു മുതലാക്കുകയും ചെയ്തു. പിന്നാലെ നാട്ടില്‍ തിരിച്ചെത്തിയാണ് ഉത്തര്‍പ്രദേശ് പ്രീമിയര്‍ ലീഗില്‍ കളിക്കാനിറങ്ങിയത്. 

മീററ്റ് മവെറിക്‌സിനായാണ് റിങ്കു ബാറ്റിങിനു ഇറങ്ങിയത്. സൂപ്പര്‍ ഓവറിലേക്ക് നീണ്ട പോരാട്ടത്തില്‍ എതിരാളികളായ കാശി രുദ്രാസ് സൂപ്പര്‍ ഓവറില്‍ അടിച്ചെടുത്തത് 16 റണ്‍സ്. 

മീററ്റിനു ജയിക്കാന്‍ വേണ്ടത് ആറ് പന്തില്‍ 17 റണ്‍സ്. സൂപ്പര്‍ ഓവറിലെ ആദ്യ പന്തില്‍ റിങ്കുവിന് റണ്‍സ് നേടാന്‍ സാധിച്ചില്ല. എന്നാല്‍ അടുത്ത മൂന്ന് പന്തുകള്‍ നിലം തൊട്ടില്ല. നാല് പന്തില്‍ 18 റണ്‍സ് വാരി റിങ്കു ടീമിനു അമ്പരപ്പിക്കുന്ന വിജയം സമ്മാനിച്ചു. കാശി സ്പിന്നര്‍ ശിവ സിങിനെയാണ് താരം അടിച്ചു പറത്തിയത്. 

ഇക്കഴിഞ്ഞ ഐപിഎല്ലിലാണ് റിങ്കു തുടരെ അഞ്ച് സിക്‌സുകള്‍ തൂക്കി ക്രിക്കറ്റ് ലോകത്തെ വിസ്മയിപ്പിച്ചത്. ഗുജറാത്ത് ടൈറ്റന്‍സിനെതിരായ മത്സരത്തില്‍ യഷ് ദയാലിന്റെ ഓവറിലായിരുന്നു ഈ അമ്പരപ്പിക്കുന്ന വെടിക്കെട്ട്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

'കുഞ്ഞികൃഷ്‌നെ പിന്തുണയ്‌ക്കേണ്ട ഗതികേട്'; വിമതനായി മത്സരിക്കുമെന്ന് മുതിര്‍ന്ന നേതാവ്; പയ്യന്നൂര്‍ സീറ്റിനെച്ചൊല്ലി കോണ്‍ഗ്രസില്‍ പൊട്ടിത്തെറി

SCROLL FOR NEXT