വീഡിയോ ദൃശ്യം 
Sports

ത്രോ വന്നടിച്ചത് മുഖത്ത്, ചോരയൊലിപ്പിച്ച് മടങ്ങി, പിന്നാലെ ബാന്‍ഡേജുമായി ഗ്രൗണ്ടില്‍; കയ്യടി നേടി ഓസീസ് താരം 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സമയം ഫൈന്‍ ലെഗില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോയിലാണ് സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന ഓസീസ് താരം മൊലിനെക്‌സിന് പരിക്കേറ്റത്

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ മൂന്നാം ഏകദിനത്തില്‍ ഫീല്‍ഡറുടെ ത്രോയില്‍ ഓസീസ് താരത്തിന് പരിക്ക്. ഇന്ത്യന്‍ ഇന്നിങ്‌സിന്റെ സമയം ഫൈന്‍ ലെഗില്‍ നിന്നുള്ള ഫീല്‍ഡറുടെ ത്രോയിലാണ് സ്‌ട്രൈക്കേഴ്‌സ് എന്‍ഡില്‍ നിന്ന ഓസീസ് താരം മൊലിനെക്‌സിന് പരിക്കേറ്റത്. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 39ാം ഓവറിലാണ് സംഭവം. ദീപ്തി ശര്‍മയുടെ ടോപ് എഡ്ജ്ഡ് ഷോട്ടില്‍ പന്ത് ഫൈന്‍ ലെഗിലേക്ക് എത്തി. സ്റ്റെല്ല കാമ്പെല്‍ പന്ത് സ്‌ട്രൈക്കേഴ്‌സ് എന്‍ഡിലേക്ക് എറിഞ്ഞു. ഈ സമയം മൊലിനക്‌സ് സ്റ്റംപിന് സമീപം നില്‍ക്കുകയായിരുന്നു. പന്ത് കൈക്കലാക്കാന്‍ മൊലിനക്‌സ് ശ്രമിച്ചെങ്കിലും മുഖത്ത് വന്നടിച്ചു. 

വായില്‍ നിന്ന് ചോരയൊലിച്ചതോടെ താരം ഗ്രൗണ്ട് വിട്ടു. എന്നാല്‍ ചുണ്ടിന് ചുറ്റും ബാന്‍ഡേജുമായി അധികം വൈകാതെ ഗ്രൗണ്ടിലേക്കും തിരിച്ചെത്തി. മൂന്നാം ഏകദിനത്തില്‍ ഇന്ത്യ രണ്ട് റണ്‍സിന് ജയിച്ചിരുന്നു. മൂന്ന് ഏകദിനങ്ങളുടെ പരമ്പര ഓസ്‌ട്രേലിയ 2-1ന് നേരത്തെ സ്വന്തമാക്കിയിരുന്നു.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

Today's Rashi Phalam June 17|ആഗ്രഹിച്ച ഒരു കാര്യം സാധ്യമാകും, സാമ്പത്തിക നിലയിൽ മെച്ചം അനുഭവപ്പെടും

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

SCROLL FOR NEXT