വീഡിയോ ദൃശ്യം 
Sports

തിലകും തൂക്കി ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സ്! ധോനി അംഗീകരിച്ചെന്ന് ആരാധകര്‍ (വീഡിയോ)

ഇന്നലെ മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയും തൂക്കി ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സ്. താരത്തിന്റെ ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകരും ഏറ്റെടുത്തു

Author : സമകാലിക മലയാളം ഡെസ്ക്

മുംബൈ: മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ മഹേന്ദ്ര സിങ് ധോനി ക്രിക്കറ്റിന് സംഭവന ചെയ്തതാണ് ഹെലികോപ്റ്റര്‍ ഷോട്ട്. നിരന്തരം ധോനിയുടെ ബാറ്റില്‍ നിന്ന് ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയുള്ള സിക്‌സുകള്‍ പിറന്നു. പിന്നീട് മറ്റ് താരങ്ങളും ഈ ഷോട്ടിലൂടെ സിക്‌സര്‍ പറത്തി. 

ഇന്നലെ മുംബൈ ഇന്ത്യന്‍സ് താരം തിലക് വര്‍മയും തൂക്കി ഹെലികോപ്റ്റര്‍ ഷോട്ടിലൂടെ സിക്‌സ്. താരത്തിന്റെ ഈ വീഡിയോ നിമിഷങ്ങള്‍ക്കുള്ളില്‍ ആരാധകരും ഏറ്റെടുത്തു. റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരായ ആദ്യ പോരാട്ടത്തിലാണ് തിലകിന്റെ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയുള്ള സിക്‌സ്. വലം കൈ ബാറ്ററായ ധോനിയുടെ ഷോട്ട് ഇടം കൈയനായ തിലക് അനുകരിച്ചതും ആരാധകരെ കൗതുകത്തിലാക്കി.

20ാം ഓവറിലെ അവസാന പന്തില്‍ ഹര്‍ഷല്‍ പട്ടേലിനെതിരെയായിരുന്നു തിലകിന്റെ ഹെലികോപ്റ്റര്‍ ഷോട്ടിലൂടെയുള്ള സിക്‌സര്‍. മത്സരത്തില്‍ ഒറ്റയ്ക്ക് ടീമിനെ തോളിലേറ്റിയ തിലക് 46 പന്തുകള്‍ നേരിട്ട് 84 റണ്‍സുമായി പുറത്താകാതെ നിന്നു. താരത്തിന്റെ ബാറ്റിങ് മികവിലാണ് മുംബൈ പൊരുതാവുന്ന സ്‌കോര്‍ അടിച്ചെടുത്തത്. നാല് സിക്‌സും ഒന്‍പത് ഫോറും സഹിതമായിരുന്നു താരത്തിന്റെ ഒറ്റയാള്‍ പോരാട്ടം. 

തിലകിന്റെ ഈ ഹെലികോപ്റ്റര്‍  സിക്‌സ് ധോനി തീര്‍ച്ചയായും അംഗീകരിക്കുമെന്ന് ഒരു ആരാധകന്‍ വീഡിയോ പങ്കിട്ട് കുറിച്ചു. ഒരു ഇംടംകൈയന്‍ ബാറ്റര്‍ ഇത്തരത്തില്‍ ഹെലികോപ്റ്റര്‍ ഷോട്ട് അടിക്കുന്നത് ആദ്യമായാണ് കാണുന്നത് എന്നായിരുന്നു മറ്റൊരാള്‍ കുറിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിഎംആര്‍എല്‍- എക്‌സാലോജിക് കേസ്: വീണ ഇന്ന് ഇഡിക്ക് മുന്നില്‍; ചോദ്യാവലിയുമായി അന്വേഷണ സംഘം

ലോകകപ്പ് അരങ്ങേറ്റത്തില്‍ ഇരട്ട ഗോളടിച്ച് ഹാളണ്ട്; ഇറാഖിനെതിരെ നോര്‍വെക്ക് തകര്‍പ്പന്‍ ജയം

പെലെയേയും പിന്തള്ളി എംബാപ്പെക്കുതിപ്പ്; ഗോള്‍വേട്ടയില്‍ മൂന്നാമന്‍

എംബാപ്പെയുടെ ഇരട്ടഗോളില്‍ സെനഗലിനെ വീഴ്ത്തി; ലോകകപ്പില്‍ ഫ്രാന്‍സിന് വിജയത്തുടക്കം

ഒറ്റപ്പെട്ട ശക്തമായ മഴയ്ക്ക് സാധ്യത, രണ്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, ഇടിമിന്നല്‍ മുന്നറിയിപ്പ്

SCROLL FOR NEXT