സീഫെര്‍ട് ഡൈവ് ചെയ്ത് റണ്‍ നേടാന്‍ ശ്രമിക്കുന്നു വീഡിയോ ദൃശ്യം
Sports

'പറക്കും സീഫെര്‍ട്!'- ഡൈവടിച്ച് റണ്ണടിക്കാന്‍ കിവി താരത്തിന്റെ ശ്രമം (വീഡിയോ)

ന്യൂസിലന്‍ഡ്- പാകിസ്ഥാന്‍ ടി20 പരമ്പര സമനിലയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ലാഹോര്‍: പാകിസ്ഥാനെതിരായ ടി20 പരമ്പരയിലെ അഞ്ചാമത്തേയും അവസാനത്തേയും മത്സരത്തില്‍ ശ്രദ്ധേയമായി ടിം സിംഫെര്‍ടിന്റെ ബാറ്റിങ്. മത്സരത്തില്‍ 33 പന്തില്‍ 52 റണ്‍സെടുത്ത സീഫെര്‍ടിന്റെ ഒരു പറക്കും ബാറ്റിങാണ് ആരാധകരെ അമ്പരപ്പിച്ചത്. ഇതിന്റെ വീഡിയോ വൈറലായി മാറി.

മത്സരത്തിന്റെ ആറാം ഓവറിലാണ് താരത്തിന്റെ പറന്നുള്ള റണ്ണടിക്കാനുള്ള ശ്രമം. മുഹമ്മദ് ആമിര്‍ എറിഞ്ഞ ഓവറിലെ ആദ്യ പന്ത് സീഫെര്‍ട് ഫോറടിച്ചു. രണ്ടാം പന്ത് വൈഡായാണ് വന്നത്. ഈ പന്തിലും സ്‌കോര്‍ നേടാനായാണ് താരം പറന്നു ബാറ്റിങിനു ശ്രമിച്ചത്. പക്ഷേ താരത്തിനു പന്ത് തൊടാന്‍ സാധിച്ചില്ല. അമ്പയര്‍ വൈഡും വിളിച്ചു.

മത്സരത്തില്‍ പാകിസ്ഥാന്‍ 9 റണ്‍സിനു വിജയിച്ചു. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര ഇതോടെ 2-2 എന്ന നിലയില്‍ അവസാനിച്ചു. ആദ്യ പോരാട്ടം മഴയെ തുടര്‍ന്നു രണ്ട് പന്തുകള്‍ മാത്രമെറിഞ്ഞ് ഉപേക്ഷിച്ചിരുന്നു.

വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക ഏറ്റവും പുതിയ വാര്‍ത്തകള്‍

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

അമ്പോ... രോഹിത് ശർമ അല്ലേ ഇത്! 10 വയസ് കുറഞ്ഞെന്ന് ആരാധകർ

തീവ്രമഴ: ഏത് സാഹചര്യവും നേരിടാന്‍ സജ്ജം; സ്ഥിതി ഗതികള്‍ വിലയിരുത്തി മുഖ്യമന്ത്രി

'എന്ത് പറഞ്ഞാലും മിണ്ടാതിരിക്കുന്ന ഒരാളായി ജീവിക്കാൻ പറ്റില്ല; പ്രശ്നം വരുമ്പോൾ ഓടിയാൽ, അത് വീണ്ടും നമ്മളിലേക്ക് വരും'

കാപ്പി കുടിച്ചാൽ ഹൃദയവും 'ഹാപ്പി', പക്ഷെ അളവുണ്ട്, ഉണ്ടാക്കുന്ന രീതിയും ശ്രദ്ധിക്കണം