ഉന്മുക്ത് ചന്ദ്/ഫയല്‍ ചിത്രം 
Sports

യുഎസ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നു? ഉന്മുക്ത് ചന്ദിന്റെ പ്രതികരണം 

കഴിഞ്ഞ ദിവസം പാക് മുൻ താരം സമി അസ്ലമാണ് വെളിപ്പെടുത്തലുമായി എത്തിയത്. എന്നാൽ അത് തള്ളി ഉന്മുക്ത് ചന്ദ് രം​ഗത്തെത്തി

സമകാലിക മലയാളം ഡെസ്ക്

ന്യൂ‍ഡൽഹി: യുഎസ് ക്രിക്കറ്റിലേക്ക് ചേക്കേറുന്നതായുള്ള വാർത്തകൾ തള്ളി ഇന്ത്യൻ താരം ഉന്മുക്ത് ചന്ദ്. കഴിഞ്ഞ ദിവസം പാക് മുൻ താരം സമി അസ്ലമാണ് വെളിപ്പെടുത്തലുമായി എത്തിയത്. എന്നാൽ അത് തള്ളി ഉന്മുക്ത് ചന്ദ് രം​ഗത്തെത്തി. 

സ്മിത്ത് പട്ടേൽ, ഹർമീത് സിം​ഗ്, ഉന്മുക്ത് ചന്ദ് എന്നിവർ യുഎസിലേക്ക് ചേക്കേറുന്നതായി യുഎസിൽ കളിക്കുന്ന പാക് മുൻ താരം സമി അസ്ലം ആണ് വെളിപ്പെടുത്തിയത്. യുഎസിൽ എത്തി ഉന്മുക്ത് ഇവിടുത്തെ ടി20 ടീമുകളുമായി ചർച്ച നടത്തിയതായി സമി അസ്ലം അവകാശപ്പെട്ടിരുന്നു. 

എന്നാൽ കുടുംബാം​ഗങ്ങളെ കാണുന്നതിന് മാത്രമായാണ് ഇവിടേക്ക് എത്തിയത് എന്നാണ് ഉന്മുക്ത് ചന്ദിന്റെ വിശദീകരണം. ബന്ധുക്കളെ കാണാനായിരുന്നു എന്റെ യാത്ര. അതൊരു വിനോദ യാത്ര മാത്രമായിരുന്നു. മറ്റ് ലക്ഷ്യ‌ങ്ങളൊന്നും ഉണ്ടായിരുന്നില്ല. കുറച്ച് നേരം അവിടെ വെച്ച് ഞാൻ ബാറ്റിങ് പരിശീലനം നടത്തി. ഒരു കരാറും അവിടെയുള്ള ഫ്രാ‌ഞ്ചൈസികളുമായി ഒപ്പിട്ടിട്ടില്ല, ഉന്മുക്ത് വ്യക്തമാക്കി. 

ഇന്ത്യൻ അണ്ടർ 19 ടീമിനെ ലോക കിരീടത്തിലേക്ക് നയിച്ച നായകനാണ് ഉന്മുക്ത്. എന്നാൽ ഇന്ത്യൻ ടീമിൽ സ്ഥാനം നിലനിർത്താനോ, ഐപിഎല്ലിൽ ശ്രദ്ധ പിടിക്കാനോ താരത്തിന് കഴിഞ്ഞില്ല. കോഹ് ലിക്ക് ശേഷം ഇന്ത്യയുടെ അടുത്ത സൂപ്പർ സ്റ്റാറാവും എന്ന് വിലയിരുത്തപ്പെട്ടിരുന്ന കളിക്കാരനായിരുന്നു ഉന്മുക്ത്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

എംപിമാരെ ഒരു കാരണവശാലും പരിഗണിക്കരുത്, കെ സുധാകരന് എന്നെ കാണുന്നത് ചതുര്‍ഥി: രാജ്‌മോഹന്‍ ഉണ്ണിത്താന്‍

പത്രിക സമര്‍പ്പിക്കാനൊരുങ്ങി കെ സുധാകരനും അടൂര്‍ പ്രകാശും; വാശിക്കു മുന്നില്‍ ഹൈക്കമാന്‍ഡ് വഴങ്ങുന്നു?

'സുരക്ഷിതനാണോ നിങ്ങള്‍? ട്രംപ് അയച്ചതാണ് എന്നെ'; ജീവനോടെയുണ്ടെന്ന് നെതന്യാഹു- വിഡിയോ

അടുപ്പ് കത്തിക്കാതെ തന്നെ തയ്യാറാക്കാം ഈ ജെൻസി 'ബ്രേക്ക്ഫാസ്റ്റ്'

'അവർക്ക് ഇതിലൊന്നും ഒരു നാണക്കേടും‌ തോന്നുന്നില്ല, ബോളിവുഡ് എല്ലാ പരിധികളും ലംഘിച്ചു'; 'കെഡി'യിലെ ​ഗാനത്തിനെതിരെ കങ്കണ

SCROLL FOR NEXT