സി എ ഭവാനി ദേവി/ഫോട്ടോ: ട്വിറ്റർ 
Sports

ടോക്കിയോ ഒളിംപിക്‌സ്: ഫെൻസിങ്ങിൽ ഇന്ത്യൻ താരം ഭവാനി ദേവിയ്ക്ക് വിജയം, അമ്പെയ്ത്തിൽ പുരുഷ ടീം ക്വാർട്ടർ ഫൈനലിൽ 

ജയത്തോടെ ഭവാനി ദേവി അവസാന 32-ൽ പ്രവേശിച്ചു

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ഒളിമ്പിക്‌സിൽ വനിതാവിഭാഗം ഫെൻസിങ്ങിൽ ഇന്ത്യയുടെ സി എ ഭവാനി ദേവിക്ക് വിജയത്തുടക്കം. മറ്റൊരു മത്സരത്തിൽ ഇന്ത്യയുടെ അമ്പെയ്ത്ത് പുരുഷ ടീം കസാഖിസ്ഥാനെ മറികടന്ന് ക്വാർട്ടർ ഫൈനലിൽ പ്രവേശിച്ചു. 

ടൂണീഷ്യയുടെ ബെൻ അസീസി നാദിയയെ കീഴ്പ്പെടുത്തിയാണ് ഭവാനി ദേവി രണ്ടാം റൗണ്ടിൽ പ്രവേശിച്ചത്. വെറും ആറുമിനിട്ട് മാത്രം നീണ്ടുനിന്ന മത്സരത്തിൽ 5-3 എന്ന സ്‌കോറിനായിരുന്നു ജയം. ലോക റാങ്കിങ്ങിൽ 29-ാം സ്ഥാനത്താണ് ഭവാനി ദേവി. നാദിയ 36-ാം സ്ഥാനക്കാരിയാണ്. ജയത്തോടെ ഭവാനി ദേവി അവസാന 32-ൽ പ്രവേശിച്ചു. 

അമ്പെയ്ത്തിൽ അതാനു ദാസ്-പ്രവീൺ യാദവ്-തരുൺദീപ് റായ് സഖ്യമാണ് കസാഖിസ്ഥാന്റെ ഇൽഫാത്ത് അബ്ദുല്ലിൻ-ഡെനിസ് ഗാൻകിൻ-സാൻഷാർ മുസ്സയേവ് സഖ്യത്തെ കീഴടക്കിയത്. 6-2 എന്ന സ്‌കോറിന് നേരിട്ടുള്ള സെറ്റുകൾക്കാണ് ഇന്ത്യൻ ടീമിന്റെ ജയം. ക്വാർട്ടർ ഫൈനലിൽ കരുത്തരായ കൊറിയയാണ് എതിരാളികൾ. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് അതിശക്ത മഴ; പത്തനംതിട്ടയിലും ഇടുക്കിയിലും കോട്ടയത്തും ഉരുള്‍പൊട്ടല്‍; മൂന്ന് മരണം; കണ്‍ട്രോള്‍ റും തുറന്നു

'ഇത് കൊച്ചിൻ ഹനീഫിക്കയുടെ കാർ ആണ്, തടയണമെങ്കിൽ തടയാം'; സെറ്റിൽ പ്രശ്നമുണ്ടാക്കാൻ വന്ന യൂണിയൻകാരോട് ദിലീപ് പറഞ്ഞു

'എനിക്ക് 15 വയസ്സേയുള്ളൂ, ക്ഷമിക്കണം...'; അധിക്ഷേപ പരാമര്‍ശത്തില്‍ മാപ്പപേക്ഷിച്ച്‌ പെണ്‍കുട്ടി

കൊച്ചി മെട്രോയില്‍ പ്രതിദിനം 1.01 ലക്ഷം യാത്രക്കാര്‍; നഷ്ടം കുറഞ്ഞു; പ്രവര്‍ത്തന ലാഭം കൂടി

'എനിക്ക് നഷ്ടപ്പെട്ടത് അനുജൻ മാത്രമല്ല, എന്റെ വലംകൈ ആണ്'; കലാഭവൻ നവാസ് വിടപറഞ്ഞിട്ട് ഒരു വർഷം, കുറിപ്പുമായി നിയാസ്