ബ്രിട്ടനെതിരെ ഇന്ത്യന്‍ ഹോക്കി ടീമിന്റെ ആഹ്ലാദ പ്രകടനം, ട്വിറ്റര്‍ ചിത്രം 
Sports

ഒളിംപിക്‌സ് ഹോക്കിയില്‍ ഇന്ത്യ സെമിയില്‍, 80ന് ശേഷം ആദ്യം 

ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍

Author : സമകാലിക മലയാളം ഡെസ്ക്

ടോക്കിയോ: ടോക്കിയോ ഒളിംപിക്‌സില്‍ പുരുഷന്മാരുടെ ഹോക്കിയില്‍ ഇന്ത്യ സെമിയില്‍. ക്വാര്‍ട്ടറില്‍ ബ്രിട്ടനെ ഒന്നിനെതിരെ മൂന്ന് ഗോളുകള്‍ക്കാണ് ഇന്ത്യ പരാജയപ്പെടുത്തിയത്. 80ന് ശേഷം ആദ്യമായാണ് ഇന്ത്യ ഒളിംപിക്‌സില്‍ സെമിഫൈനില്‍ എത്തുന്നത്. 

ഏഴാം മിനിറ്റില്‍ ദില്‍പ്രീത് സിങ്ങും 16-ാം മിനിറ്റില്‍ ഗുജ്‌റന്ത് സിങ്ങും 57-ാം മിനിറ്റില്‍ ഹര്‍ദിക് സിങ്ങുമാണ് ഇന്ത്യക്ക് വേണ്ടി ഗോള്‍ നേടിയത്.
45ാം മിനിറ്റില്‍ ബ്രിട്ടന്‍ ഒരു ഗോള്‍ തിരിച്ചടിച്ച് തിരിച്ചുവരവിന് ശ്രമിച്ചെങ്കിലും ഇന്ത്യയുടെ ഒറ്റക്കെട്ടായുള്ള പ്രകടനത്തിന് മുന്‍പില്‍ ബ്രിട്ടന്‍ തോല്‍വി സമ്മതിക്കുകയായിരുന്നു. 

 ബെയ്ജിങ് ഒളിമ്പിക്‌സിന് യോഗ്യത നേടാതിരുന്ന ഇന്ത്യ 2016 റിയോ ഒളിമ്പിക്‌സില്‍ അവസാന സ്ഥാനക്കാരായാണ് നാട്ടിലേക്ക് മടങ്ങിയത്. എന്നാല്‍ പിന്നീടുള്ള അഞ്ചു വര്‍ഷം ഇന്ത്യയുടെ ജൈത്രയാത ആയിരുന്നു. ലോക റാങ്കിങ്ങില്‍ മൂന്നാം സ്ഥാനം വരെ എത്തിനില്‍ക്കുന്നതാണ് ഇന്ത്യയുടെ മികവ്.   

ടോക്കിയോയില്‍ മന്‍പ്രീതും സംഘവും മികച്ച ഫോമിലാണ്. രണ്ടാം മത്സരത്തില്‍ ഓസ്‌ട്രേലിയോട് ദയനീയമായി തോറ്റതിന് ശേഷം ടീം ഐതിഹാസികമായി തിരിച്ചുവന്നു. പിന്നീട് മൂന്ന് മത്സരങ്ങളും ജയിച്ച് പൂള്‍ എ യില്‍ രണ്ടാംസ്ഥാനക്കാരായാണ് ക്വാര്‍ട്ടറില്‍ കടന്നത്. നിലവിലെ ഒളിമ്പിക് ചാമ്പ്യന്മാരായ അര്‍ജന്റീന വരെ ഇന്ത്യന്‍ കുതിപ്പില്‍ തകര്‍ന്നു. അഞ്ചില്‍ നാല് കളിയും ജയിച്ചാണ് ഇന്ത്യന്‍ സംഘം ക്വാര്‍ട്ടറില്‍ എത്തിയത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT