ഫോട്ടോ: ട്വിറ്റർ 
Sports

ജോക്കോവിചിന് വെങ്കലവുമില്ല! അട്ടിമറിച്ച് പാബ്ലോ കരേനോ ബുസ്റ്റ; ലോക ഒന്നാം നമ്പർ താരത്തിന്റെ മടക്കം വെറും കൈയോടെ

ജോക്കോവിചിന് വെങ്കലവുമില്ല! അട്ടിമറിച്ച് പാബ്ലോ കരേനോ ബുസ്റ്റ; ലോക ഒന്നാം നമ്പർ താരത്തിന്റെ മടക്കം വെറും കൈയോടെ

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: ലോക ഒന്നാം നമ്പർ താരം സെർബിയയുടെ നൊവാക് ജോക്കോവിചിന് ഒളിംപിക്സ് പുരുഷ സിം​ഗിൾസിൽ വെങ്കല മെഡലും ഇല്ല. വെങ്കല മെഡൽ പോരാട്ടത്തിൽ ജോക്കോവിചിനെ സ്പെയിനിന്റെ പാബ്ലോ കരേനോ ബുസ്റ്റ അട്ടിമറിച്ചു. മൂന്ന് സെറ്റ് പോരാട്ടത്തിൽ ഒന്നാം സെറ്റും മൂന്നാം സെറ്റും സ്വന്തമാക്കിയാണ് സ്പാനിഷ് താരം വെങ്കല മെ‍ഡൽ ഉറപ്പിച്ചത്. സ്കോർ: 6-4, 6-7 (6-8), 6-3.

ഗോൾഡൻ സ്ലാം നേടി ചരിത്രത്തിലെ എക്കാലത്തേയും മികച്ച ടെന്നീസ് താരമെന്ന ഖ്യാതി സ്വന്തമാക്കാനിറങ്ങിയ ലോക ഒന്നാം നമ്പർ താരം നൊവാക് ജോക്കോവിചിന്റെ ആ മോഹത്തിന് സെമിയിൽ കനത്ത തിരിച്ചടി നേരിടേണ്ടി വന്നിരുന്നു. സെമി പോരാട്ടത്തിൽ ജോക്കോവിചിനെ ജർമൻ താരം അലക്‌സാണ്ടർ സ്വരേവ് അട്ടിമറിച്ചു. 

ഈ വർഷം ഓസ്‌ട്രേലിയൻ ഓപ്പൺ, ഫ്രഞ്ച് ഓപ്പൺ, വിംബിൾഡൺ കിരീടങ്ങൾ നേടിയാണ് ജോക്കോവിച് ടോക്യോയിൽ മത്സരിക്കാനെത്തിയത്. ഇവിടെ സ്വർണം നേടി ഈ സീസണിലെ യുഎസ് ഓപൺ കിരീടം കൂടി നേടി ഗോൾഡൻ സ്ലാം എന്ന അപൂർവ നേട്ടം സ്വന്തമാക്കാനുള്ള തയ്യാറെടുപ്പുമായാണ് സെർബിയൻ താരം ടോക്യോയിൽ എത്തിയത്. 

എന്നാൽ സെമിയിൽ സ്വരേവിന്റെ പോരാട്ട വീര്യത്തിന് മുന്നിൽ അതെല്ലാം അവസാനിച്ചു. പിന്നാലെ നടന്ന വെങ്കല മെഡൽ പോരാട്ടത്തിലും ജോക്കോയ്ക്ക് നിരാശയായിരുന്നു ഫലം. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Explainer|എന്താണ് സുഹൈലിനെ പാര്‍പ്പിച്ച ബോസ്റ്റല്‍ സ്‌കൂള്‍? ജയിലുമായുള്ള വ്യത്യാസം എന്ത്?

'തന്തമാർക്കും കുടുംബത്തിനും ഇല്ലാത്ത എന്ത് വേവലാതിയാണ് എനിക്ക്? സർവ്വമംഗളാനീ ഭവന്തു': മറുപടിയുമായി ശശികല ടീച്ചർ

'ആദ്യം അദ്ദേഹം രാജിവെച്ച് മാതൃക കാണിക്കട്ടെ, എന്നിട്ട് ആലോചിക്കാം'; അസം മുഖ്യമന്ത്രിയുടെ വെല്ലുവിളിക്ക് ചെന്നിത്തലയുടെ മറുപടി

ജനറേറ്റീവ് എഐ വോയ്‌സ് അസിസ്റ്റന്റ്, ഹ്യുണ്ടായി ബയോണ്‍ അവതരിപ്പിച്ചു, ലോഞ്ച് 26ന്, അറിയാം ഫീച്ചറുകള്‍

പ്രധാനമന്ത്രിക്കെതിരായ പരാമർശം: രാഹുൽ ഗാന്ധിക്കെതിരായ അപകീർത്തിക്കേസ് വിചാരണ സുപ്രീം കോടതി സ്റ്റേ ചെയ്തു