പ്രമോദ് ഭഗത്/ഫോട്ടോ: ട്വിറ്റര്‍ 
Sports

ടോക്യോ പാരാലിംപിക്‌സ്; ബാഡ്മിന്റണില്‍ മെഡല്‍ ഉറപ്പിച്ച് ഇന്ത്യ; പ്രമോദ് ഭഗത് ഫൈനലില്‍ 

പുരുഷന്മാരുടെ എസ്എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത് ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ മെഡല്‍ ഉറപ്പിച്ചത്

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സ് ബാഡ്മിന്റണില്‍ മെഡലുറപ്പിച്ച് ഇന്ത്യ. പുരുഷന്മാരുടെ എസ്എല്‍ 3 വിഭാഗത്തില്‍ പ്രമോദ് ഭഗത് ഫൈനലില്‍ കടന്നതോടെയാണ് ഇന്ത്യ മെഡല്‍ ഉറപ്പിച്ചത്. 

ടോക്യോ പാരാലിംപിക്‌സിലെ ഇന്ത്യയുടെ 14ാം മെഡല്‍ ആണ് ഇത്. ജപ്പാന്‍ താരം ദയ്‌സുകി ഫുജിഹാരയെയാണ് പ്രമോദ് സെമിയില്‍ തോല്‍പ്പിച്ചത്. സ്‌കോര്‍ 21-11.21-16. 

ബ്രിട്ടന്റെ ഡാനിയേല്‍ ബെതെല്‍ ആണ് പ്രമോദിന്റെ എതിരാളി. ഈ വിഭാഗത്തില്‍ ലോക ഒന്നാം നമ്പര്‍ താരമാണ് പ്രമോദ്. ബെതല്‍ ലോക റാങ്കിങ്ങില്‍ രണ്ടാം സ്ഥാനത്തും. ഇന്ത്യന്‍ താരം മനോജ് സര്‍ക്കാരിനെ സെമിയില്‍ തോല്‍പ്പിച്ചാണ് ബെതെല്‍ ഫൈനലിലേക്ക് കടന്നത്. സെമിയില്‍ തോറ്റ മനോജ് വെങ്കല പോരിന് ഇറങ്ങുന്നുണ്ട്. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നീറ്റ് പുനഃപരീക്ഷ: നാളെ രാജ്യവ്യാപക 'മോക് ഡ്രിൽ'; പരീക്ഷാ കേന്ദ്രങ്ങൾക്ക് ത്രിതല സുരക്ഷ

'എല്ലാ ആനുകൂല്യങ്ങൾക്കും സർക്കാരിന് നന്ദി.. എല്ലാം വേഗത്തിൽ നടപ്പിലാകട്ടെ'; ബജറ്റിനെ സ്വാ​ഗതം ചെയ്ത് മമ്മൂട്ടി

സോഷ്യൽ മീഡിയ വഴി സൗഹൃദം, ലോഡ്ജിൽ എത്തിച്ച് പീഡനം; വിദ്യാർഥിനികളുടെ പരാതിയിൽ അന്വേഷണം

അങ്കമാലി - അരൂര്‍ കൊച്ചി ദേശീയപാത 544 ബൈപ്പാസ് പദ്ധതിക്ക് കേന്ദ്രാനുമതി; പുനര്‍വിജ്ഞാപനം ഉടന്‍

'കൃത്യമായ പ്ലാനോ പുതിയ കാഴ്ചപ്പാടോ ഇല്ല, ആളുകളെ പറ്റിക്കുന്ന കൺകെട്ട് സർക്കസ്'; ബജറ്റിനെ വിമർശിച്ച് ബിജെപി