mariyappan_thangavelu 
Sports

ടോക്യോ പാരാലിംപിക്‌സ്; ഉദ്ഘാടന ചടങ്ങില്‍ മാരിയപ്പന്‍ തങ്കവേലു പതാകയേന്തില്ല, ക്വാറന്റൈനില്‍ 

പാരാലിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ ഹൈ ജംപ് താരം മാരിയപ്പന്‍ തങ്കവേലു പതാകയേന്തില്ല

Author : സമകാലിക മലയാളം ഡെസ്ക്

ടോക്യോ: പാരാലിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യയുടെ ഹൈ ജംപ് താരം മാരിയപ്പന്‍ തങ്കവേലു പതാകയേന്തില്ല. മാരിയപ്പന്‍ തങ്കവേലു ക്വാറന്റൈനിലായതോടെയാണ് ഇത്. 

ടെത് ചന്ദ് ആയിരിക്കും ടോക്യോ ഒളിംപിക്‌സിന്റെ ഉദ്ഘാടന ചടങ്ങില്‍ ഇന്ത്യന്‍ പതാകയേന്തുക. മാരിയപ്പന്‍ തങ്കവേലുവിനെ കൂടാതെ അഞ്ച് ഇന്ത്യന്‍ അത്‌ലറ്റുകള്‍ കൂടി ക്വാറന്റൈനിലാണ്. ടോക്യോയിലേക്ക് ഇവര്‍ എത്തിയ ഫ്‌ളൈറ്റില്‍ കോവിഡ് ബാധിതനുണ്ടായതിനെ തുടര്‍ന്നാണ് ആശങ്ക ഉടലെടുത്തത്. 

എന്നാല്‍ ഇന്ത്യന്‍ താരങ്ങളുടെ കോവിഡ് ഫലം നെഗറ്റീവാണ്. പരിശോധനാ ഫലം നെഗറ്റീവ് ആണെങ്കിലും കോവിഡ് പ്രോട്ടോക്കോള്‍ പ്രകാരം ക്വാറന്റൈനിലിരിക്കണം. 54 ഇന്ത്യന്‍ സംഘമാണ് പാരാലിംപിക്‌സിനായി ടോക്യോയില്‍ എത്തിയത്. 

റിയോ ഒളിംപിക്‌സ് ഹൈ ജംപില്‍ ഇന്ത്യയുടെ സ്വര്‍ണ മെഡല്‍ ജേതാവാണ് മാരിയപ്പന്‍ തങ്കവേലു. 11 പാരാലിംപിക്‌സുകളില്‍ പങ്കെടുത്തതില്‍ 12 മെഡലാണ് ഇന്ത്യക്ക് ഇതുവരെ നേടാനായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര് ഭരിക്കും?, ഫലമറിയാന്‍ മണിക്കൂറുകള്‍ മാത്രം; ആദ്യം എണ്ണുക തപാല്‍ വോട്ടുകള്‍

കണ്ണൂരിനെ നടുക്കി വാഹനാപകടം; പൊലിഞ്ഞത് കുഞ്ഞടക്കം ഒരു കുടുംബത്തിലെ മൂന്ന് പേര്‍

ഇടതുമുന്നണി തുടര്‍ഭരണം നേടും, ഒരാശങ്കയുമില്ല; പിണറായിയുടേത് കരുത്തുറ്റ നേത്യത്വം; ടി പി രാമകൃഷ്ണന്‍

'ഹൈദരാബാദിനെ പൂട്ടിക്കെട്ടി'; അംഗ്കൃഷിന് അർധ സെഞ്ച്വറി, കൊൽക്കത്തയ്ക്ക് 7 വിക്കറ്റ് ജയം

റിട്ടയര്‍മെന്റ് ലൈഫ് അടിച്ചുപൊളിക്കാം!, മാസം 20,000 രൂപ പെന്‍ഷന്‍; അറിയാം ഈ പോസ്റ്റ് ഓഫീസ് സ്‌കീം

SCROLL FOR NEXT