വിരാട് കോഹ്‌ലി, ടോം കറാന്‍, ക്രുനാല്‍ പാണ്ഡ്യ/വീഡിയോ ദൃശ്യം 
Sports

ക്രുനാലിനെ പ്രകോപിപ്പിച്ച് ടോം കറാന്‍, വിട്ടുകൊടുക്കാതെ ഇന്ത്യന്‍ ഓള്‍റൗണ്ടര്‍; എന്താണ് സംഭവിക്കുന്നതെന്നറിയാതെ കോഹ്‌ലി

ബൗളിങ് എന്‍ഡിലേക്ക് ടോം കറാന്‍ നടക്കുന്ന സമയമാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്

Author : സമകാലിക മലയാളം ഡെസ്ക്

പുനെ: 31 പന്തില്‍ നിന്ന് ഏഴ് ഫോറും രണ്ട് സിക്‌സും പറത്തി 58 റണ്‍സ് അടിച്ചെടുത്തും, ഒരു വിക്കറ്റ് വീഴ്ത്തിയുമാണ് ക്രുനാല്‍ പാണ്ഡ്യ ഏകദിനത്തിലെ അരങ്ങേറ്റം ഗംഭീരമാക്കിയത്. അതിനിടയില്‍ ക്രീസില്‍ വെച്ച് ഇംഗ്ലണ്ട് പേസര്‍ ടോം കറാനുമായി ക്രുനാല്‍ കൊമ്പുകോര്‍ക്കുകയും ചെയ്തു. 

ഇന്ത്യന്‍ ഇന്നിങ്‌സിന്റെ 49ാം ഓവറിലായിരുന്നു സംഭവം. ബൗളിങ് എന്‍ഡിലേക്ക് ടോം കറാന്‍ നടക്കുന്ന സമയമാണ് ഇരുവരും തമ്മില്‍ വാക്കേറ്റമുണ്ടായത്. അമ്പയര്‍ നിതിന്‍ മേനോന്‍ ഇടപെടുന്നത് വരെ ടോം കറാന്റെ നേരെ ക്രുനാല്‍ നടന്നടുത്തു. ടോം കറാന്റെ അടുത്തേക്ക് എത്തവെ ഇംഗ്ലണ്ട് വിക്കറ്റ് കീപ്പര്‍ ജോസ് ബട്ട്‌ലറും ക്രുനാലിനോട് സംസാരിച്ചു.

എന്താണ് ഇരുവരേയും പ്രകോപിപ്പിച്ച വിഷയം എന്ന് വ്യക്തമല്ല. ഡഗൗട്ടില്‍ എന്താണ് സംഭവിക്കുന്നത് എന്നറിയാതെ നിന്ന കോഹ് ലിയേയും ഈ സമയം സ്‌ക്രീനില്‍ കാണാം. ഓവറിന് തുടക്കത്തിലെ വൈഡിനെ ചൊല്ലിയാവാം വാക്ക് തര്‍ക്കമുണ്ടായത് എന്നാണ് സൂചന.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്