Rohit Sharma finished the series with a cumulative tally of only 30 runs Getty Images
Sports

വീണ്ടും നിരാശപ്പെടുത്തി സീനിയേഴ്‌സ്; നീലപ്പടയെ എറിഞ്ഞിട്ട് കിവികള്‍, 209ന് പുറത്ത്

മിച്ചല്‍ സാന്റ്‌നറും ജേക്കബ് ഡഫിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ആതിഥേയ നിരയില്‍ തിളങ്ങി

Author : സമകാലിക മലയാളം ഡെസ്ക്
Edited By : ബിജീഷ് ബാലകൃഷ്ണൻ

മൗണ്ട് മൗഗനൂയി: ന്യൂസിലന്‍ഡിനെതിരായ അഞ്ചാം ഏകദിനത്തിലും ഇന്ത്യയ്ക്ക് ബാറ്റിങ് തകര്‍ച്ച. സീനിയര്‍ താരങ്ങളായ രോഹിത് ശര്‍മയും വിരാട് കോഹ്ലിയും ഉള്‍പ്പെടെ നിരാശപ്പെടുത്തിയ മത്സരത്തില്‍, ഇന്ത്യ 42.1 ഓവറില്‍ 209 റണ്‍സിന് പുറത്തായി. 46 വീതം റണ്‍സെടുത്ത അക്‌സര്‍ പട്ടേലും ഇഷാന്‍ കിഷനുമാണ് ടോപ് സ്‌കോറര്‍മാര്‍. കിവീസ് ക്യാപ്റ്റന്‍ മിച്ചല്‍ സാന്റ്‌നറും ജേക്കബ് ഡഫിയും മൂന്ന് വീതം വിക്കറ്റുകള്‍ വീഴ്ത്തി ആതിഥേയ നിരയില്‍ തിളങ്ങി.

പരമ്പരയില്‍ 2-1ന് മുന്നിലുള്ള ടീം ഇന്ത്യ ഇന്നത്തെ മത്സരത്തില്‍ ജയത്തില്‍ കുറഞ്ഞതൊന്നും ആഗ്രഹിക്കുന്നില്ല. എന്നാല്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും രോഹിതും വിരാടും പരായപ്പെടുമ്പോള്‍, അടുത്ത വര്‍ഷം നടക്കാനിരിക്കുന്ന ലോകകപ്പിലേക്ക് ഇരുവരുടെയും അവസരം ചോദ്യം ചെയ്യപ്പെടുമെന്നുറപ്പ്. കഴിഞ്ഞ മത്സരത്തില്‍ ഇരുവരും പൂജ്യത്തിനാണ് പുറത്തായതെങ്കില്‍, ഇത്തവണ യഥാക്രമം 7, 5 എന്നിങ്ങനെയാണ് സ്‌കോര്‍. പരമ്പരയിലാകെ 30 റണ്‍സാണ് രോഹിത്തിന്റെ സമ്പാദ്യം. കിട്ടിയ അവസരം മുതലാക്കാനാകാതെ ഋതുരാജ് ഗയ്ക്വാദ് ഇന്നും ചെറിയ സ്‌കോറില്‍ പുറത്തായി. 27 പന്തില്‍ 18 റണ്‍സ് നേടിയ താരം വിക്കറ്റ് കീപ്പര്‍ സെയ്ഫര്‍ടിന് ക്യാച്ച് സമ്മാനിച്ചാണ് പുറത്തായത്.

ക്യാപ്റ്റന്‍ ശ്രേയസ് അയ്യര്‍ 22 റണ്‍സുമായി കൂടാരം കയറി. മധ്യനിരയില്‍ അക്‌സര്‍ പട്ടേലും (55 പന്തില്‍ അഞ്ച് ഫോറും ഒരു സിക്‌സും സഹിതം 46 റണ്‍സ്) ഇഷാന്‍ കിഷനും (58 പന്തില്‍ മൂന്ന് ഫോറും രണ്ട് സിക്‌സും സഹിതം 46) നടത്തിയ ഭേദപ്പെട്ട പ്രകടനമാണ് ഇന്ത്യയ്ക്ക് ആശ്വസിക്കാനുള്ളത്. നമന്‍ ധിര്‍ 22 റണ്‍സ് നേടിയപ്പോള്‍, ആക്വിബ് നബി (5), യഷ് ഠാക്കൂര്‍ (0) എന്നിവര്‍ക്ക് പിടിച്ചു നില്‍ക്കാനായില്ല. അവസാന വിക്കറ്റില്‍ മുഹമ്മദ് സിറാജും (14*) അര്‍ഷ്ദീപ് സിങ്ങും (14) ചേര്‍ന്നൊരുക്കിയ 28 റണ്‍സിന്റെ പാര്‍ട്‌നര്‍ഷിപ്പാണ് ടീം സ്‌കോര്‍ 200 കടത്തിയത്.

കഴിഞ്ഞ മത്സരത്തില്‍ ന്യൂസിലന്‍ഡിനോട് 244 റണ്‍സിന്റെ നാണം കെട്ട തോല്‍വി വഴങ്ങിയ ഇന്ത്യക്ക് ഇന്നത്തെ അവസാന മത്സരത്തില്‍ ജയിക്കാന്‍ കഴിഞ്ഞാല്‍ പരമ്പര നേടാം. 5 മത്സരങ്ങളുടെ പരമ്പരയില്‍ ഇന്ത്യ 2-1ന് മുന്നിലാണ്. ടോസ് നേടിയ ന്യൂസിലന്‍ഡ് ബൗളിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഇന്ത്യന്‍ നിരയില്‍ കുല്‍ദീപ് യാദവ്, ഗുര്‍നൂര്‍ ബ്രാര്‍ എന്നിവര്‍ക്ക് പകരം മുഹമ്മദ് സിറാജും അരങ്ങേറ്റക്കാരന്‍ യാഷ് ഠാക്കൂറും ഇടം നേടി.

India vs New Zealand 5th ODI: Top Order Collapses Again, India Bowled Out For 209 vs NZ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കൊച്ചിയിലെ യാത്രാദുരിതം പരിഹരിക്കാൻ 'സ്‌കൈ മെട്രോ'; നിര്‍ദേശവുമായി ഇ ശ്രീധരന്‍

അഞ്ചുലക്ഷത്തിന്റെ ചിട്ടി, തിരികെ കിട്ടുക 11 ലക്ഷം രൂപ; അറിയാം കിടിലന്‍ കോമ്പോ സ്ട്രാറ്റജി

മുന്നണിയോഗം ചേരുന്നില്ല, ലീഗിന് മാത്രം പരിഗണന; അതൃപ്തി പരസ്യമാക്കി ആര്‍എസ്പി

ചിന്നക്കനാൽ 301 കോളനി വികസനം: രണ്ട് മാസത്തിനകം താമസം തുടങ്ങിയില്ലെങ്കിൽ പട്ടയം റദ്ദാക്കുമെന്ന് ജില്ലാ ഭരണകൂടം

ശ്രീഗംഗാനഗര്‍ സ്‌ഫോടനത്തിന് പിന്നില്‍ ഐഎസ്‌ഐ? : യുവാവും യുവതിയും പഞ്ചാബില്‍ പിടിയില്‍