സ്മിത്ത്/ ട്വിറ്റർ 
Sports

'മുന്തിയ ഇനം ക്രിക്കറ്റ് ബാറ്റുകള്‍ വില്‍പ്പനയ്ക്ക്, വളരെ കുറച്ച് മാത്രം ഉപയോഗിച്ചത്'- സ്റ്റീവ് സ്മിത്തിനേയും ബേണ്‍സിനേയും ട്രോളി ആരാധിക

'മുന്തിയ ഇനം ക്രിക്കറ്റ് ബാറ്റുകള്‍ വില്‍പ്പനയ്ക്ക്, വളരെ കുറച്ച് മാത്രം ഉപയോഗിച്ചത്'- സ്റ്റീവ് സ്മിത്തിനേയും ബേണ്‍സിനേയും ട്രോളി ആരാധിക

Author : സമകാലിക മലയാളം ഡെസ്ക്

സിഡ്‌നി: ഇന്ത്യക്കെതിരായ ടെസ്റ്റ് പരമ്പരയില്‍ മോശം ഫോമിലാണ് മുന്‍ ഓസ്‌ട്രേലിയന്‍ നായകന്‍ സ്റ്റീവന്‍ സ്മിത്ത്. സമാനമാണ് ഓസീസ് ഓപണര്‍ ജോ ബേണ്‍സിന്റേയും സ്ഥിതി. ഇരു താരങ്ങളേയും ഒരു ദയയുമില്ലാതെ ട്രോളിയ ഒരു ക്രിക്കറ്റ് ആരാധികയുടെ ചിത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്തെ ചര്‍ച്ചാ വിഷയം. ഇരുവരുടേയും ബാറ്റ് വില്‍ക്കാനുണ്ടെന്ന് എഴുതിയ പ്ലക്കാര്‍ഡുയര്‍ത്തിയാണ് ആരാധിക ഇരു താരങ്ങളേയും ട്രോളിയത്.  

പതിറ്റാണ്ടിന്റെ ടെസ്റ്റ് താരമെന്ന ബഹുമതി കഴിഞ്ഞ ദിവസം സ്വന്തമാക്കിയ സ്മിത്ത് ഇന്ത്യക്കെതിരെ ഇതുവരെ നാല് ഇന്നിങ്‌സുകളില്‍ നിന്ന് സ്വന്തമാക്കിയത് വെറും പത്ത് റണ്‍സ്. ഒന്ന്, ഒന്ന്, പൂജ്യം, എട്ട് എന്നിങ്ങനെയായിരുന്നു താരത്തിന്റെ സ്‌കോറുകള്‍. 

ന്യൂസിലന്‍ഡും  പാകിസ്ഥാനും തമ്മില്‍ ക്രൈസ്റ്റ് ചര്‍ച്ചില്‍ നടക്കുന്ന രണ്ടാം  ടെസ്റ്റിനിടെയാണ് ആരാധിക ഈ പ്ലക്കാര്‍ഡ് ഉയര്‍ത്തിയത്. അതില്‍ ഇപ്രകാരം കുറിച്ചിരുന്നു- 'വളരെ കുറച്ച് മാത്രം ഉപയോഗിച്ച ക്രിക്കറ്റ് ബാറ്റുകള്‍ വില്‍പ്പനയ്ക്ക്. വിളിക്കു സ്റ്റീവന്‍ സ്മിത്ത്,  ജോ ബേണ്‍സ്. ക്രിക്കറ്റ് ഓസ്‌ട്രേലിയ'. എതായാലും താരത്തിന്റെ ഫോമില്ലായ്മയെ ഇത്രയും മികച്ച രീതിയില്‍ കുറിക്കാന്‍ സാധിക്കില്ലെന്നാണ് ആരാധകര്‍ പറയുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സഞ്ജു- അഭിഷേക് 6.2 ഓവറില്‍ 88 റണ്‍സ്!!! പരമ്പര തൂക്കി ഇന്ത്യ!

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി

'ദുരിതയാത്രകള്‍ മാറി, ഹെലികോപ്റ്ററില്‍ ഇറങ്ങാം, ഇന്ത്യയില്‍ ആത്മീയ ടൂറിസം പ്രീമിയം നിലവാരത്തിലേക്ക് ഉയര്‍ന്നു'