ഫയല്‍ ചിത്രം 
Sports

ഒന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; വരുണിനും പൃഥ്വിയ്ക്കും അരങ്ങേറ്റം; സഞ്ജുവും ഇഷാനും ടീമില്‍

ഒന്നാം ടി20യില്‍ ഇന്ത്യ ആദ്യം ബാറ്റ് ചെയ്യും; വരുണിനും പൃഥ്വിയ്ക്കും അരങ്ങേറ്റം; സഞ്ജുവും ഇഷാനും ടീമില്‍

Author : സമകാലിക മലയാളം ഡെസ്ക്

കൊളംബോ: ഏകദിന പരമ്പര നേടിയതിന്റെ ആത്മവിശ്വാസത്തില്‍ ഇന്ത്യ ഇന്ന് ശ്രീലങ്കക്കെതിരായ ടി20 പോരിന് ഇറങ്ങുന്നു. ടോസ് നേടി ശ്രീലങ്ക ആദ്യം ബൗള്‍ ചെയ്യാനാണ് തീരുമാനിച്ചത്. 

മൂന്ന് മത്സരങ്ങളടങ്ങിയ ഏകദിന പോരാട്ടത്തില്‍ 2-1നാണ് ഇന്ത്യ വിജയം പിടിച്ചത്. അവസാന മത്സരത്തില്‍ തോറ്റെങ്കിലും ആത്മവിശ്വാസത്തെ അത് ബാധിക്കില്ലെന്ന പ്രതീക്ഷയിലാണ് ഇന്ത്യ. 

പൃഥ്വി ഷാ, വരുണ്‍ ചക്രവര്‍ത്തി എന്നിവര്‍ ഇന്ന് അരങ്ങേറ്റം കുറിക്കും. ടി20 ലോകകപ്പ് മുന്നില്‍ നില്‍ക്കെ യുവ താരങ്ങള്‍ക്ക് ടീമില്‍ സ്ഥാനം നേടാനുള്ള സുവര്‍ണാവസരമാണ് ശ്രീലങ്കക്കെതിരായ ടി20 പരമ്പര. 

അവസാന ഏകദിനത്തില്‍ അരങ്ങേറ്റം കുറിച്ച് മലയാളി താരം സഞ്ജു സാംസണ്‍ ടീമിലുണ്ട്. അവസാന പോരാട്ടത്തില്‍ 46 റണ്‍സെടുത്ത് ഏകദിന അരങ്ങേറ്റം ഗംഭീരമാക്കാനും സഞ്ജുവിന് സാധിച്ചിരുന്നു. ഇഷാന്‍ കിഷനും ടീമിലുണ്ട്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT