വിജയ ശേഷം ​ഗ്രൗണ്ട് വിടുന്ന ഇന്ത്യൻ താരങ്ങൾ എക്സ്
Sports

അണ്ടര്‍ 19 ഏഷ്യാ കപ്പ് വനിതാ ടി20; ശ്രീലങ്കയെ വീഴ്ത്തി, ഇന്ത്യ ഫൈനലില്‍

ശ്രീലങ്കയെ 4 വിക്കറ്റിനു പരാജയപ്പെടുത്തി

സമകാലിക മലയാളം ഡെസ്ക്

ക്വലാലംപുര്‍: അണ്ടര്‍ 19 ഏഷ്യാ കപ്പ് വനിതാ ടി20 പോരാട്ടത്തില്‍ ഇന്ത്യ ഫൈനലില്‍. സൂപ്പര്‍ ഫോര്‍ പോരാട്ടത്തില്‍ ഇന്ത്യ ശ്രീലങ്കന്‍ കൗമാരക്കാരികളെ വീഴ്ത്തി. 4 വിക്കറ്റിനാണ് ഇന്ത്യയുടെ ജയം.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കയുടെ പോരാട്ടം 9 വിക്കറ്റ് നഷ്ടത്തില്‍ 98 റണ്‍സെടുത്തു. ഇന്ത്യ 14.5 ഓവറില്‍ 6 വിക്കറ്റ് നഷ്ടത്തില്‍ 102 റണ്‍സെടുത്തു അനായാസം ലക്ഷ്യം കണ്ടു.

4 ഓവറില്‍ 10 റണ്‍ മാത്രം വഴങ്ങി 4 വിക്കറ്റുകള്‍ വീഴ്ത്തിയ ആയുഷി ശുക്ലയുടെ ബൗളിങാണ് ഇന്ത്യന്‍ ജയത്തിന്റെ കാതല്‍. പൗരുണിക സിസോദിയ രണ്ട് വിക്കറ്റെടുത്തു.

ഇന്ത്യക്കായി ബാറ്റിങ് ഗോംഗഡി തൃഷ ടോപ് സ്‌കോററായി. താരം 32 റണ്‍സെടുത്തു. 24 പന്തില്‍ 3 സിക്‌സും 2 ഫോറും സഹിതമായിരുന്നു താരത്തിന്റെ വെടിക്കെട്ട്. കാമിലിനി 28 റണ്‍സും കണ്ടെത്തി.

നേരത്തെ, 33 റണ്‍സെുത്ത ക്യാപ്റ്റന്‍ മനുദി നയനക്കരുടെ ബാറ്റിങാണ് ലങ്കയെ ഈ നിലയ്‌ക്കെത്തിച്ചത്. സമുദ നിസന്‍സല (21)യാണ് രണ്ടക്കം കടന്ന മമറ്റൊരാള്‍. മിതില വിനോദ് 17 റണ്‍സുമായി പുറത്താകാതെ നിന്നു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടുകയറി വസ്തുത വിരുദ്ധമായ കാര്യങ്ങള്‍ പറയുന്നു, എല്‍ഡിഎഫിനെതിരെ ഗീബല്‍സീയന്‍ നുണപ്രചാരണം'

പോസ്റ്റര്‍ അടിച്ചത് പാര്‍ട്ടി പോസിറ്റീവായി പറഞ്ഞതു കൊണ്ട്, സീറ്റില്ലെങ്കിലും പ്രശ്‌നമില്ല; ദീപ്തി മേരി വര്‍ഗീസ്

ലൊക്കേഷന്‍ സ്‌കെച്ച് അനുവദിക്കുന്നതിന് കൈക്കൂലി; വില്ലേജ് ഫീല്‍ഡ് അസിസ്റ്റന്റ് പിടിയില്‍

ഇനി കൂടെയുള്ളവര്‍ക്ക് ഒപ്പം ഇരുന്ന് യാത്ര ചെയ്യാം, വിമാനങ്ങളിലെ 60 ശതമാനം സീറ്റുകള്‍ക്ക് അധിക നിരക്ക് ഈടാക്കരുത്; കേന്ദ്ര നിര്‍ദേശം

മൂന്നു രാത്രിയും രണ്ടു പകലും; ഗോവ യാത്രയുമായി കെഎസ്ആര്‍ടിസി

SCROLL FOR NEXT