സഹ താരങ്ങളുമായി തർക്കിക്കുന്ന ഫ്ളോറെൻസോ ലുക്ക എക്സ്
Sports

'ബോള് താടാ... ഇല്ല തരില്ല!'- പന്ത് കൊടുക്കാതെ ലുക്ക; പെനാല്‍റ്റി എടുക്കാന്‍ സഹ താരങ്ങളുമായി തര്‍ക്കം (വിഡിയോ)

ഇറ്റാലിയന്‍ സീരി എ പോരാട്ടത്തിനിടെ നാകീയ സംഭവങ്ങള്‍

സമകാലിക മലയാളം ഡെസ്ക്

മിലാന്‍: സഹ താരങ്ങളുമായി തര്‍ക്കിച്ച് പെനാല്‍റ്റി എടുത്ത് ഉദിനെസെ താരം ലൊറെന്‍സോ ലുക്ക. ഇറ്റാലിയന്‍ സീരി എ പോരാട്ടത്തിനിടെയാണ് ഗ്രൗണ്ടില്‍ നടകീയ സംഭവങ്ങള്‍. ലെച്ചെക്കെതിരായ മത്സരത്തില്‍ ഉദിനെസെ ഒറ്റ ഗോളിനു വിജയം സ്വന്തമാക്കി. ഈ ഗോള്‍ പെനാല്‍റ്റിയിലൂടെ ലുക്ക വലയിലിടുകയായിരുന്നു.

32ാം മിനിറ്റിലാണ് നടകീയ സംഭവങ്ങള്‍. ഉദിനെസെയ്ക്ക് അനുകൂലമായി റഫറിയുടെ പെനാല്‍റ്റി വിളി വന്നു.

സാധാരണയായി ടീമിന്റെ പെനാല്‍റ്റി കിക്കുകള്‍ എടുക്കാറുള്ളത് ക്യാപ്റ്റന്‍ ഫ്‌ളോറിയന്‍ തൗവിനാണ്. താരം കിക്കെടുക്കുമെന്നു തന്നെ പ്രതീക്ഷിക്കപ്പെട്ടു.

എന്നാല്‍ അതിനിടെ പന്തുമായി ലുക്ക നില്‍ക്കുന്നുണ്ടായിരുന്നു. തൗവിന്‍ പന്ത് ചോദിച്ചെങ്കിലും ലുക്ക കൊടുക്കാന്‍ തയ്യാറായില്ല. സഹ താരങ്ങളില്‍ പലരും വന്നു പന്ത് ക്യാപ്റ്റനു നല്‍കാന്‍ ആവശ്യപ്പെട്ടെങ്കിലും താരം വഴങ്ങിയില്ല. വെറ്ററന്‍ ചിലി താരം അലക്‌സിസ് സാഞ്ചസടക്കമുള്ളവര്‍ ലുക്കയെ പറഞ്ഞു മനസിലാക്കാന്‍ ശ്രമിക്കുന്നുണ്ടായിരുന്നു. പക്ഷേ അതൊന്നും ലുക്ക മൈന്‍ഡ് ചെയ്യാതെ വാശിയോടെ നിന്നു.

ഒടുവില്‍ റഫറി എല്ലാവരേയും മാറ്റി. ലുക്ക തന്നെ കിക്കെടുക്കുകയും ഗോള്‍ നേടുകയും ചെയ്തു. ​ഗോളടിച്ചതിനു പിന്നാലെ താരത്തെ കളിയിൽ നിന്നു പിൻവലിച്ച് പകരം മറ്റൊരു താരത്തെ കോച്ച് കളത്തിലിറക്കുകയും ചെയ്തു.

അതു നഷ്ടപ്പെടുത്തിയിരുന്നെങ്കില്‍ ചിത്രം മാറുമായിരുന്നു. എന്നാല്‍ കിക്ക് ഗോളായതോടെ ലുക്ക രക്ഷപ്പെട്ടു. മത്സരത്തിൽ ഉദിനെസെ 1-0ത്തിനു വിജയം സ്വന്തമാക്കി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കോണ്‍ഗ്രസും ലീഗും ചേര്‍ന്ന് ധ്രുവീകരണത്തിന് ശ്രമിച്ചു; 'പോറ്റിയേ കേറ്റിയേ' ഗാനത്തിനെതിരെ സിപിഎം പരാതി നല്‍കും

മാര്‍ട്ടിനെതിരെ അതിജീവിതയുടെ പരാതിയില്‍ കേസ് എടുക്കും; അന്വേഷണത്തിന് പ്രത്യേക സംഘം

ഒരു ദിവസം എത്ര കാപ്പി വരെ ആകാം

'കടുവയെ വച്ച് വല്ല ഷോട്ടും എടുക്കുന്നുണ്ടെങ്കിൽ വിളിക്കണം, ഞാൻ വരാം'; രാജമൗലിയോട് ജെയിംസ് കാമറൂൺ

വിസി നിയമനത്തിന് പിന്നാലെ കേരള സര്‍വകലാശാല രജിസ്റ്റര്‍ കെഎസ് അനില്‍കുമാറിനെ സ്ഥലം മാറ്റി

SCROLL FOR NEXT