uefa champions league x
Sports

മാഞ്ചസ്റ്റര്‍ സിറ്റി- റയല്‍ മാഡ്രിഡ് ഹൈ വോള്‍ട്ടേജ് പോരാട്ടം; ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ തുടങ്ങുന്നു

പിഎസ്ജിക്ക് എതിരാളി ചെല്‍സി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: യുവേഫ ചാംപ്യന്‍സ് ലീഗ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടങ്ങള്‍ക്ക് ഇന്ന് തുടക്കം. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് കരുത്തരായ മാഞ്ചസ്റ്റര്‍ സിറ്റിയും സ്പാനിഷ് വമ്പന്‍മാരായ റയല്‍ മാഡ്രിഡും നേര്‍ക്കു നേര്‍ വരുന്നതാണ് പ്രീ ക്വാര്‍ട്ടറിലെ ഹൈ വോള്‍ട്ടേജ് പോരാട്ടം. ഇരു വമ്പന്‍മാരും നേര്‍ക്കുനേര്‍ വരുന്ന പോരാട്ടം ഈ മാസം 12നാണ്.

നിലവിലെ ചാംപ്യന്‍മാരായ പിഎസ്ജി- ചെല്‍സിയുമായി ഏറ്റുമുട്ടുന്നതും ശ്രദ്ധേയ പോരാട്ടമാണ്. ബാഴ്‌സലോണ- ന്യൂകാസില്‍ യുനൈറ്റഡ്, ലിവര്‍പൂള്‍- ഗലാത്‌സരെ, ബയേണ്‍ മ്യൂണിക്ക്- അറ്റ്‌ലാന്റ, അത്‌ലറ്റിക്കോ മാഡ്രിഡ്- ടോട്ടനം, ബയര്‍ ലെവര്‍കൂസന്‍- ആഴ്‌സണല്‍, ബോഡോ ഗ്ലിംറ്റ്- സ്‌പോര്‍ടിങ് എന്നിവയാണ് പ്രീ ക്വാര്‍ട്ടറിലെ മറ്റ് മത്സരങ്ങള്‍.

ഇന്ന് ഗലാത്‌സരെ- ലിവര്‍പൂള്‍, ന്യൂകാസില്‍- ബാഴ്‌സലോണ, അറ്റ്‌ലാന്റ- ബയേണ്‍ മ്യൂണിക്ക്, അത്‌ലറ്റിക്കോ മാഡ്രിഡ്- ടോട്ടനം മത്സരങ്ങള്‍ അരങ്ങേറും. ലെവര്‍കൂസന്‍- ആഴ്‌സണല്‍ പോരാട്ടം നാളെയാണ്.

ഇറ്റാലിയന്‍ കരുത്തരായ ഇന്റര്‍ മിലാനെ പ്ലേ ഓഫ് പോരാട്ടത്തിന്റെ രണ്ട് പാദങ്ങളിലും അട്ടിമറിച്ചെത്തുന്ന ഗ്ലിംറ്റിന്റെ സാന്നിധ്യമാണ് പ്രീ ക്വര്‍ട്ടറിലെ ഹൈലൈറ്റ്. മികച്ച പോരാട്ടമാണ് നോര്‍വെ സംഘം ഇന്ററിനെതിരെ പുറത്തെടുത്തത്.

uefa champions league is into the knockout phase with 16 teams still left in the competition on the road to Budapest

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സ്ത്രീകള്‍ക്ക് സൗജന്യയാത്ര ഓര്‍ഡിനറി ബസുകളില്‍, 15 മുതൽ നിലവിൽ; മാസം 70 കോടി ബാധ്യത

ദുബൈ വാഹനാപകടം: പരിക്കേറ്റവരില്‍ 2 മലയാളികള്‍; കുടുംബങ്ങള്‍ക്ക് രണ്ടര കോടിയുടെ സഹായവുമായി ഡോ. ഷംഷീര്‍ വയലില്‍

ഭക്ഷണവും വില്ലനാകാം!, ഇവ കഴിച്ചാൽ ഓറൽ കാൻസർ സാധ്യത വർധിപ്പിക്കുമെന്ന് പുതിയ പഠനം

മുന്നറിയിപ്പില്‍ മാറ്റം, നാളെയും മറ്റന്നാളും തീവ്രമഴ; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

'ഓരോ ഫ്രെയിമിലും ആത്മാവ് കണ്ടെത്തിയ സംവിധായകന്‍'; വൈകാരിക കുറിപ്പുമായി മോഹൻലാൽ

SCROLL FOR NEXT